ഇന്ത്യയിലെ രണ്ടാം ഡിവിഷൻ ലീഗായ ഐലീഗില്‍ ചാമ്പ്യന്മാരാകുന്ന ടീമുകള്‍ക്ക് ഒന്നാം ഡിവിഷൻ ലീഗായ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് പ്രമോഷന്‍ നല്‍കാന്‍ ആരംഭിച്ചത് രണ്ട് വർഷങ്ങൾ കഴിഞ്ഞു.
രണ്ട് സീസണിലായി പഞ്ചാബ് എഫ്സിയും മൊഹമ്മദൻസ് സ്പോർട്ടിങ് ക്ലബും ഐ എസ് എല്ലിൽ എത്തിയിരുന്നു.ഇരുവർക്കും ഐ എസ് എല്ലിൽ കാര്യമായ ചലനങ്ങൾ ഒന്നും ഉണ്ടാക്കാൻ സാധിച്ചില്ല.
ഐ എസ് എല്ലിലേക്ക് ഇന്റർ കാശിയും,ചർച്ചിൽ ബ്രദേഴ്സും എത്താൻ സാധ്യത ഉണ്ട് ഇരുവർക്കും പോയിന്റ് ഒരു പോലെയാണ്.
അവസാന നിമിഷം ഏറെ സങ്കീർണമായ പോയിന്റ് ടേബിലായിരുന്ന ഐ ലീഗിൽ പല ക്ലബുകളും ഒപ്പത്തിന് ഒപ്പമായിരുന്നു .ഗോകുലം കേരള തോൽവി അറിഞ്ഞതോടെ കേരളത്തിൽ നിന്നുള്ള മറ്റൊരു ക്ലബിന്റെ ഐ എസ് എൽ പ്രവേശന സ്വപ്നം അവസാനിച്ചു.