ഐപിഎല്ലിലെ 10 ടീമുകളുടെ നായകന്മാരുടെ പേരുകൾ ഇതിനോടകം ടീമുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഋതുരാജ് ഗെയ്ക്‌വാദ് (ചെന്നൈ ) അക്‌സർ പട്ടേൽ (ഡൽഹി) ശുഭ്മാൻ ഗിൽ ( ഗുജറാത്ത്) അജിൻക്യ രഹാനെ ( കൊൽക്കത്ത) ഹർദിക് പാണ്ട്യ (മുംബൈ) സഞ്ജു സാംസൺ ( രാജസ്ഥാൻ) രജത് പടിദാർ ( ബെംഗളൂരു) പാറ്റ് കമ്മിൻസ് ( ഹൈദരബാദ്) ശ്രേയസ് അയ്യർ (പഞ്ചാബ്) ഋഷഭ് പന്ത് ( ലക്ക്നൗ) എന്നിങ്ങനെയാണ് നായകന്മാരുടെ പട്ടിക. എന്നാൽ ഈ ടീമുകളുടെ ഉപനായകന്മാർ ആരാണെന്ന കാര്യത്തിൽ ആരാധകർക്ക് സംശയമുണ്ടാവും. ഐപിഎൽ ടീമുകളുടെ ഉപനായകന്മാരെയും ഉപനായകനാവാൻ സാധ്യതയുള്ള താരങ്ങളെയും കുറിച്ച് പരിശോധിക്കാം…
ഡൽഹി കാപിറ്റൽസ് ഫാഫ് ഡുപ്ലെസിയെയും ഗുജറാത്ത് ടൈറ്റൻസ് റാഷിദ് ഖാനെയും കൊൽക്കത്ത വെങ്കടേഷ് അയ്യരെയും ഔദ്യോഗികമായി ഉപനായകരായി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ടീമുകളിൽ നായകന്റെ അഭാവത്തിൽ നായകനാവാൻ സാധ്യതയുള്ള താരങ്ങളെ പരിശോധിക്കാം.
സസ്‌പെൻഷൻ മൂലം ഹർദിക് പാണ്ട്യ ആദ്യ മത്സരത്തിന് ഇല്ലാത്ത സാഹചര്യത്തിൽ സൂര്യകുമാർ യാദവ് ആദ്യ മത്സരത്തിൽ ടീമിനെ നയിക്കുമെന്ന് മുംബൈ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനർത്ഥം മുംബൈയുടെ ഉപനായകൻ സൂര്യകുമാർ യാദവാണെന്നാണ്. ചെന്നൈയിൽ ഗെയ്ക്‌വാദ് ഇല്ലെങ്കിൽ രവീന്ദ്ര ജഡേജയായിരിക്കും ടീമിനെ നയിക്കുക.
രാജസ്ഥാൻ റോയൽസിൽ റിയൻ പരാഗും ആർസിബിയിൽ കോഹ്‌ലിയും പ്രധാന നായകനില്ലെങ്കിൽ നായക സ്ഥാനം ഏറ്റെടുക്കും. ആർസിബിയിൽ കോഹ്ലി നായക സ്ഥാനം ഏറ്റെടുക്കാൻ തയാറായില്ല എങ്കിൽ ആ അവസരം ക്രൂണാൽ പാണ്ട്യയിലേക്ക് പോകും.
സൺറൈസസ് ഹൈദരബാദിൽ ഹെൻറിച്ച് ക്‌ളാസനും പഞ്ചാബ് കിങ്സിൽ ഗ്ലെൻ മാക്സ്‌വെല്ലിനും ലക്നൗവിൽ നിക്കോളാസ് പൂരനും ഈ അവസരം ലഭിച്ചേക്കും.