പുറത്ത് വരുന്ന അഭ്യൂഹങ്ങൾ പ്രകാരം ജംഷഡ്പൂർ എഫ്സിയുടെ മലയാളി ലെഫ്റ്റ് ബാക്ക് താരം മുഹമ്മദ് ഉവൈസിനെ സ്വന്തമാക്കാനായി ഒന്നിലധികം ഐഎസ്എൽ ക്ലബ്ബുകൾക്ക് താല്പര്യമുണ്ടെന്നാണ്. അതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുകയാണ് പഞ്ചാബ് എഫ്സി.
പഞ്ചാബ് എഫ്സി നിലവിൽ താരത്തിനായുള്ള ചർച്ചകളിലാണ്. താരത്തിന്റെ കരാർ ഈ സീസൺ അവസാനത്തോടെ ജംഷഡ്പൂരുമായി അവസാനിക്കുകയാണ്.
ഇതിന് മുൻപായി തന്നെ ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ താരവുമായൊരു പ്രീ-കോൺട്രാക്ട് ധാരണയിലെത്താനാണ് ക്ലബ്ബുകളുടെ ശ്രമം.
പഞ്ചാബിൻ പുറമെ മറ്റ് ഏതൊക്കെ ക്ലബ്ബുകളാണ് താരത്തിനായി രംഗത്തുള്ളത് എന്നതിൽ വ്യക്തതയില്ല. ഈ സീസണിൽ ഗംഭീര പ്രകടനമാണ് ഉവൈസ് ജംഷഡ്പൂരിനായി കാഴ്ച്ചവെക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന ബംഗളുരുവിനെതിരായ മത്സരത്തിൽ അവസാനം നിമിഷം താരം നേടിയ തകർപ്പൻ ഗോളിലാണ് ജംഷഡ്പൂർ വിജയിച്ചത്. താരം ഈ സീസണിൽ ഇതോടകം 13മത്സരങ്ങൾ കളിച്ച് കഴിഞ്ഞു.