കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബ്ലാസ്റ്റേഴ്സ് മുൻ പരിശീലകനും ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ഇവാൻ ആശാനുമായുള്ള വാർത്തകളാണ് ഫുട്ബോൾ ലോകത്ത് ചർച്ച ചെയ്യുന്നത്.
എന്തന്നാൽ ഇന്ത്യൻ ഫുട്ബോളിന്റെ ദയനീയ അവസ്ഥയിൽ കോച്ച് മനോലോ മാർക്കസ് രാജി വെക്കുന്ന ഒഴിവിൽ ഇവാൻ ആശാൻ എത്തുമെന്നാണ് ചിലർ പറയുന്നത്.
അതിന് ഇപ്പോൾ മറുപടിയുമായി ആശാൻ തന്നെ ഒരു മാധ്യമത്തിന് നൽകിയ ഇന്റർവ്യൂവിൽ പറയുന്നത് ഇങ്ങനെയാണ് “ഇന്ത്യയിൽ ഈ കാര്യവുമായി ആരും എന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല നിലവിൽ ഇതെല്ലാം വെറും നുണ കഥകൾ മാത്രമാണ് “
ഇനി സമീപിച്ചാൽ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ എന്നോട് മുന്നേ ചെയ്തത് എനിക്ക് മറക്കാൻ പറ്റുമോ പണ്ട് ഇവാനും ഫുട്ബോൾ അസോസിയേഷൻ തമ്മിലുള്ള പ്രശ്നം നമുക്ക് അറിയാവുന്നതുമാണ്.അത് കൊണ്ട് ഇവാൻ വരില്ല എന്ന് ഉറപ്പാണ്.