കേരള ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പരിശീലകനായിരുന്നു ഇവാൻ വുകമനോവിച്ച്. ഇവാനാശാന്റെ കീഴിൽ ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ മൂന്ന് സീസണിലും പ്ലേ ഓഫ് യോഗ്യത നേടാൻ കഴിഞ്ഞിരുന്നു.
അദ്ദേഹത്തിന്റെ കീഴിൽ ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും എന്തിനാണ് മാനേജ്‍മെന്റ് ഇവാനാശാനെ പുറത്താക്കിയതെന്ന് ഇപ്പോഴും ചോദ്യ ചിഹ്നമാണ്. എന്നാൽ മറുഭാഗത്ത് ബ്ലാസ്റ്റേഴ്‌സ് ഇവാനാശാനെ പുറത്താക്കാൻ കത്തിരുന്ന ചില ടീമുകളുമുണ്ടായിരുന്നു.
ഇവാൻ വുകമനോവിച്ചിന്റെ അപ്ഡേറ്റ് പ്രകാരം, അദ്ദേഹം ബ്ലാസ്റ്റേഴ്‌സ് വിട്ട സമയത്ത് ഐഎസ്എലിലെ പ്രമുഖ ടീമുകൾ ഇവാനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിൽ ഒരു ടീം ഈസ്റ്റ് ബംഗാളാണെന്നും ഇവാൻ വ്യക്തമാക്കി.
“KBFC വിടുന്നതായി പ്രഖ്യാപിച്ചതിന് ശേഷം ഐഎസ്എല്ലിലെ നിരവധി ക്ലബ്ബുകൾ എന്നെ സമീപിച്ചു. അതെ, ഈസ്റ്റ് ബംഗാൾ ആ ക്ലബ്ബുകളിൽ ഒന്നായിരുന്നു എന്നത് സത്യമാണ്. കഴിഞ്ഞ സെപ്റ്റംബറിൽ അവരോടൊപ്പം ചേരാനുള്ള ഓഫറുമായി അവർ എന്നെ സമീപിച്ചു.” എന്നാണ് ഇവാൻ പറഞ്ഞത്.