ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ മുന്നോടിയായി വമ്പൻ നീക്കങ്ങൾക്ക് ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ലഭിക്കുന്ന അഭ്യൂഹങ്ങൾ പ്രകാരം ബ്ലാസ്റ്റേഴ്സ് മികച്ച സൈനിങ്ങുകൾക്ക് ഒപ്പം ബ്ലാസ്റ്റേഴ്സിൽ നിന്നും സൂപ്പർ താരങ്ങളും പുറത്തേക്ക് പോകുമെന്നാണ്.
റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിര താരങ്ങളായ ഹെസ്സുസ് ജിമിനെസും ക്യാപ്റ്റൻ അഡ്രിയാൻ ലൂണയും ക്ലബ്ബിൽ തുടരാൻ 50% സാധ്യത മാത്രമേയുള്ളൂ എന്നാണ്. 90ndstoppage ആണ് ഈ കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സിൽ തുടരുമെന്നും ക്ലബ് വിടുമെന്നും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജിമിനെസ് സൂപ്പർ കപ്പ് തുടങ്ങത് വരുന്നത് ബ്ലാസ്റ്റേഴ്സിൽ തുടരുമെന്ന് തന്നെയായിരുന്നു റിപ്പോർട്ടുകൾ വന്നത്.
എന്നാൽ ജിമിനെസിന്റെ സൂപ്പർ കപ്പിലെ പ്രകടനം വിലയിരുത്തുമ്പോൾ ക്ലബ് മാനേജ്മെന്റ് വീണ്ടും താരവുമായി ബന്ധപ്പെട്ട് ചർച്ചകൾ പുനരാരംഭിച്ചിരിക്കുകയാണ്. ഒട്ടേറെ മികച്ച അവസരങ്ങളാണ് ജിമിനെസ് സൂപ്പർ കപ്പിൽ നഷ്ടപ്പെടുത്തിയത്.
ക്യാപ്റ്റൻ ലൂണയുടെ കാര്യം നോക്കുകയാണേൽ ഐഎസ്എലിൽ ഗോളുകൾ താരത്തിന് നേടാൻ കഴിഞ്ഞില്ലെങ്കിലും ഗംഭീര പ്രകടനം തന്നെയായിരുന്നു താരം കാഴ്ച്ചവെച്ചത്. എന്തിരുന്നാലും ഇരുവരുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.