FootballIndian Super LeagueKBFCSports

ബ്ലാസ്റ്റേഴ്‌സിന് തിരച്ചടി; ഒരേ പൊസിഷനിൽ കളിക്കുന്ന രണ്ട് താരങ്ങൾക്കും പരിക്ക്, പകരം ഈ താരം കളിക്കും…

സൂപ്പർ കപ്പ് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് കടന്നു പോവുന്നത്. നിലവിൽ സ്‌ക്വാഡിലെ യുവ താരങ്ങളായ സച്ചിന് സുരേഷിനും കോറു സിങ്ങിനും സൂപ്പർ കപ്പിൽ പങ്കെടുക്കാൻ കഴിയില്ലായെന്ന് വ്യക്തമായിട്ടുണ്ട്. 

ഇപ്പോളിത പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ മറ്റൊരു ഗോൾകീപ്പറായ നോറ ഫെർണാണ്ടസിനും പരിക്കേറ്റിരിക്കുകയാണ്. അതുകൊണ്ട് തന്നെ താരത്തിനും വരാൻ പോവുന്ന സൂപ്പർ കപ്പ് നഷ്ടമാക്കും.

നോറയ്ക്ക് ഏകദേശം മൂന്നാഴ്ച്ചോളം വിശ്രമം വേണമെന്നാണ് അഭ്യൂഹങ്ങൾ വരുന്നത്. ഇങ്ങനെയാണേൽ ലോണിൽ ഒഡിഷയിൽ നിന്ന് ബ്ലാസ്റ്റേഴ്‌സിലെത്തിയ കമൽജിത് സിംഗായിരിക്കും സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ വല കാക്കുക.

പകരക്കാരുടെ ബെഞ്ചിൽ യുവ ഗോൾകീപ്പർമാരായ മുഹമ്മദ്‌ ജസീൻ, അൽസാബിത് സുലൈമാൻ എന്നിവർ വരാനാണ് സാധ്യത. എന്തിരുന്നാലും ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അപ്ഡേറ്റ് ബ്ലാസ്റ്റേഴ്‌സ് ഉടൻ തന്നെ പുറത്ത് വിടുമെന്ന് പ്രതിക്ഷിക്കാം.

ഏപ്രിൽ 20ന് ഈസ്റ്റ്‌ ബംഗാളിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ കപ്പിലെ മത്സരം. നോക്ക്ഔട്ട് റൗണ്ട്  ആയത് കൊണ്ട് തന്നെ, മത്സരം പരാജയപ്പെടുക്കയാണേൽ ബ്ലാസ്റ്റേഴ്‌സ് ടൂർണമെന്റിൽ നിന്ന് പുറത്താവുന്നതാണ്.