ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിനായുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഇപ്പോളിത കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടറായ കരോലിൻസ് സ്കിൻകിസ് ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്ക് രണ്ട് സൈനിങ്ങുകൾ ഔദ്യോഗികമായി നടത്തി കഴിഞ്ഞിയിരിക്കുകയാണെന്ന് വെള്ളിപ്പെടുത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം നടന്ന ആരാധകരുമായുള്ള കൂടികാഴ്ച്ചയിലാണ് കരോലിൻസ് ഈ കാര്യം വെള്ളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ആരൊക്കെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയതെന്ന് കരോലിൻസ് വ്യക്തമാക്കിയിട്ടില്ല.
നേരത്തെ വന്ന അഭ്യൂഹങ്ങൾ പ്രകാരം ഒഡിഷ എഫ്സിയുടെ റൈറ്റ് ബാക്ക് താരമായ അമെയ് റണാവാഡെ അടുത്ത സീസണിലേക്ക് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയെന്നാണ്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ രണ്ടാമത്തെ താരം ആരാണെന്ന് വ്യക്തതയില്ല.
എന്തിരുന്നാലും ഇതെല്ലാം ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങൾ ഉടൻ തന്നെ പുറത്ത് വരുന്നതാണ്.