ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് പുറത്ത് വരുന്നത്. ഇപ്പോളിത ഖേൽ നൗ ചീഫായ ആശിഷ് നെഗി ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനുമായി ബന്ധപ്പെട്ട് നിർണായക അപ്ഡേറ്റുകൾ പങ്കുവെച്ചിരിക്കുകയാണ്.
ആശിഷ് നെഗിയുടെ അപ്ഡേറ്റ് പ്രകാരം ബ്ലാസ്റ്റേഴ്‌സ് ഇതോടകം 7-8 പരിശീലകന്മാരെ പുതിയ പരിശീലകനാക്കാൻ ഇന്റർവ്യൂ നടത്തിയിരിക്കുകയാണ്. ഇതിൽ വമ്പന്മാരുടെ പേരുകളാണ് പുറത്ത് വരുന്നത്.
ബ്ലാസ്റ്റേഴ്‌സ് അവസാന ഘട്ട ചർച്ചകൾ നടത്തിയ പരിശീലകന്മാരിൽ ഒരാൾ നേരത്തെ വന്ന അപ്ഡേറ്റുകളിലെ ഇറ്റാലിയൻ പരിശീലകനായ ഗിനോ ലെറ്റിയേരിയും ഉൾപ്പെടുന്നുണ്ട്.
അതോടൊപ്പം ഐഎസ്എൽ ചാമ്പ്യൻ പരിശീലകനും നിലവിലെ ഒഡിഷയുടെ പരിശീലകനായ സെർജിയോ ലോബേരയും ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത പരിശീലകനാക്കാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആശിഷ് നെഗി.
ഇതുവരെ ആശിഷ് നെഗി ബ്ലാസ്റ്റേഴ്‌സ് കൂടിക്കാഴ്ച്ച നടത്തിയ മറ്റ് പരിശീലകന്മാർ ആരോക്കയാണെന്ന് വെള്ളിപ്പെടുത്തിയിട്ടില്ല.