ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ തുടർച്ചയായി തോൽവികളും വിമർശനങ്ങളും നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പ്ലേഓഫ് ലക്ഷ്യമാക്കി തിരിച്ചുവരവിന്റെ പാതയിലാണ്. സീസണിൽ പ്രധാന പരിശീലകനെയും പുറത്താക്കിയ ബ്ലാസ്റ്റേഴ്സ് നിലവിൽ താൽക്കാലിക പരിശീലകന്മാർക്ക് കീഴിലാണ് കളിക്കുന്നത്.
അതേസമയം കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകസ്ഥാനത്തേക്ക് മൈകൽ സ്റ്റാറെക്ക് പകരം പുതിയ പരിശീലികനെ ഇതുവരെയും കൊണ്ടുവരാൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് കഴിഞ്ഞിട്ടില്ല.
Also Read – ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നുമൊരു കിടിലൻ സൈനിങ് ബ്ലാസ്റ്റേഴ്‌സ് തൂക്കിയിട്ടുണ്ട്😍🔥
നിലവിൽ ലഭിക്കുന്ന ട്രാൻസ്ഫർ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അടുത്ത സീസണിലേക്ക് വേണ്ടി സ്പാനിഷ് പരിശീലകനായ സെർജിയോ ലോബേരയെ കൊണ്ടുവരാൻ തന്നെയാണ് ആഗ്രഹിക്കുന്നത്.
Also Read – ബ്ലാസ്റ്റേഴ്‌സ് ഫാൻസിന് ഭീഷണി👀 പോലീസിനെ ഉപയോഗിച്ച് മാനേജ്മെന്റ് ഒളിയമ്പുകൾ🥲
സെർജിയോ ലോബേരക്ക് വേണ്ടി ബ്ലാസ്റ്റേഴ്‌സ് ഓഫറുകൾ നൽകിയിട്ടുണ്ട്. നിലവിൽ ഒഡിഷയെ പരിശീലിപ്പിക്കുന്ന ലോബേര വരികയാണെങ്കിൽ അദ്ദേഹത്തിനോടൊപ്പം ഒരുപിടി മികച്ച സൈനിങ്ങുകൾ കൂടി ബ്ലാസ്റ്റേഴ്സിന് ടീമിലേക്ക് പ്രതീക്ഷിക്കാം. ലോബേരയുടെ ടീമിലുള്ള വിദേശതാരങ്ങളെയും കോച്ച് ബ്ലാസ്റ്റേഴ്‌സിലേക്ക് കൊണ്ടുവന്നേക്കും.
Also Read – ദിമിയും ഓഗ്ബച്ചയും പിന്നിലാക്കി ബ്ലാസ്റ്റേഴ്സിന്റെ ന്യൂ ഫോറിൻ സൈനിങ് തീയായി ഉയരുന്നു🔥