ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും തുടർച്ചയായി വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പ്ലേഓഫ് ലക്ഷ്യമാക്കി പോരാടാനുള്ള തയ്യാറെടുപ്പിലാണ്. കേരള ബ്ലാസ്റ്റേഴ്സിന് അടുത്ത മത്സരവും കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വച്ചാണ് അരങ്ങേറുന്നത്.

അതേസമയം അവസാന മത്സരത്തിൽ ഒഡിഷ എഫ്സിക്കെതിരെ രണ്ടിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ വിദേശ താരങ്ങളായ പെപ്ര, ജീസസ്, നോഹ് സദോയി എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം ഉറപ്പിക്കുന്ന ഗോളുകൾ സ്വന്തമാക്കിയത്.

Also Read –  ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്  കൊച്ചിയിൽ ഗംഭീരപ്രകടനം, മുംബൈ സിറ്റിയിൽ നിന്നും ബ്ലാസ്റ്റേഴ്‌സിലേക്ക്😍🔥

പരിക്കു കാരണം കഴിഞ്ഞ കുറച്ചു മത്സരങ്ങൾ നഷ്ടമായ ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് താരം ജീസസ് ജിമിനസ് തിരികെയെത്തിയ മത്സരത്തിൽ ഗോൾ സ്കോർ ചെയ്തത് ബ്ലാസ്റ്റേഴ്സിലെ മറ്റൊരു റെക്കോർഡിലേക്കാണ്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും വേഗത്തിൽ  പത്തു ഗോളുകൾ സ്കോർ ചെയുന്ന ആദ്യ താരമാണ് ജീസസ്.

Also Read –  ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നുമൊരു കിടിലൻ സൈനിങ് ബ്ലാസ്റ്റേഴ്‌സ് തൂക്കിയിട്ടുണ്ട്😍🔥

സീസണിൽ 15 ഗോളുകൾ സ്കോർ ചെയ്ത നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ അലദീൻ അജറേയുടെ പിന്നിൽ പത്ത് ഗോളുകൾ സ്കോർ ചെയ്ത ജീസസ് ഗോൾഡൻ ബൂട്ട് റേസിൽ രണ്ടാമതാണ്.

Also Read –  ബ്ലാസ്റ്റേഴ്‌സ് ഫാൻസിന് ഭീഷണി👀 പോലീസിനെ ഉപയോഗിച്ച് മാനേജ്മെന്റ് ഒളിയമ്പുകൾ🥲