ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് മുൻപായി ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾ സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ സൈനിംഗ് നടത്തി ടീമിനെ ശക്തമാക്കാനുള്ള നീക്കങ്ങളിലും പദ്ധതികളിലും ആണ്.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയും ഇന്ത്യൻ താരങ്ങൾക്കായുള്ള നീക്കങ്ങൾ ട്രാൻസ്ഫർ മാർക്കറ്റിൽ തുടരുകയാണ്. അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ലക്ഷ്യമിട്ടിരുന്ന ഇന്ത്യൻ താരത്തിനെ സ്വന്തമാക്കിയിരിക്കുകയാണ് ഈസ്റ്റ് ബംഗാൾ.
Also Read – ബ്ലാസ്റ്റേഴ്‌സ് കൊതിച്ചത് അവർ കൊണ്ടുപോയി?വീണ്ടും മൂഞ്ചി കേരള ബ്ലാസ്റ്റേഴ്‌സ്..
ഇന്റർ കാശിയുടെ ഇന്ത്യൻ താരമായ എഡ്മണ്ട് ലാൽറിൻഡിക എന്ന താരത്തിന്റെ സൈനിംഗ് ആണ് ഈസ്റ്റ് ബംഗാൾ സ്വന്തമാക്കുന്നത്. അതേസമയം മുംബൈ സിറ്റി എഫ് സി യുടെ ബിപിൻ സിംഗിനെ സ്വന്തമാക്കാൻ ഈസ്റ്റ് ബംഗാൾ രംഗത്തുണ്ട്.
Also Read – പുതിയൊരു തകർപ്പൻ സൈനിങ് പൊക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്??ഇതാണ് ആ പുതിയ സൈനിങ്..
ബിപിൻ സിങ്ങിനെ സ്വന്തമാക്കുന്നതിനരികിൽ വരെയെത്തിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ക് തലവേദന സൃഷ്ടിച്ചുകൊണ്ടാണ് ഈസ്റ്റ് ബംഗാളിന്റെ നീക്കങ്ങൾ. ബ്ലാസ്റ്റേഴ്സ് നോട്ടമിടുന്ന താരങ്ങളെ കൂടാതെ നിലവിൽ ബ്ലാസ്റ്റേഴ്സിലുള്ള ചില താരങ്ങളും ഈസ്റ്റ് ബംഗാൾ റഡാറിലുണ്ട്.
Also Read – ലൂണയെ സൈനിങ് തൂക്കാൻ ടീമുകൾ കാത്തിരിക്കുന്നു? അന്ന് എതിരാളികൾ വന്നപ്പോൾ സംഭവിച്ചത് ഇതാണ്..