ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ പ്ലേഓഫ് പ്രതീക്ഷകൾ അവസാനിച്ച കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി അടുത്ത സീസണിൽ കൂടുതൽ ശക്തരായി തിരിച്ചുവരാനുള്ള കാര്യങ്ങളിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഈ സീസണിൽ ലീഗിൽ രണ്ട് മത്സരങ്ങൾ മാത്രം ശേഷിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് അടുത്ത സീസണിലേക്ക് വേണ്ടി കൂടുതൽ മാറ്റങ്ങൾ ടീമിൽ നടത്തേണ്ടത് അനിവാര്യമാണ്.
മറ്റു ടീമുകളെല്ലാം ഇതിനോടകം വിദേശ താരങ്ങളുടെ സൈനിങ്ങുകൾ ഉൾപ്പടെയുള്ള ചർച്ചകൾ തുടക്കം കുറിക്കുമ്പോഴും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗത്തു നിന്നും ഇത്തരത്തിൽ ഇതുവരെ ഒരു നീക്കവും ഉണ്ടായിട്ടിലെന്നാണ് ട്രാൻസ്ഫർ അപ്ഡേറ്റ്.
അടുത്ത സീസണിലേക്ക് വേണ്ടിയുള്ള വിദേശ താരങ്ങളുടെ ട്രാൻസ്ഫർ കൈമാറ്റങ്ങളുടെ ഭഗമായി ബ്ലാസ്റ്റേഴ്‌സ് ഇതുവരെയും പദ്ധതികൾ ആരംഭിച്ചിട്ടില്ല. എല്ലായിപ്പോഴത്തെയും പോലെ സീസൺ തുടങ്ങാൻ നേരത്ത് സൈനിങ്ങുകൾ നടത്തുന്ന ബ്ലാസ്റ്റേഴ്‌സ് ഇത്തവണ നേരത്തെ ടീമിനെ സെറ്റാക്കണമെന്നാണ് ആരാധകരുടെ ആവശ്യം.