ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ സൈനിങ് പൂർത്തിയാക്കിയിരിക്കുകയാണ്. വിദേശ മധ്യനിര താരം ഡുസാൻ ലഗേറ്ററിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

ഇപ്പോളിത പുറത്ത് വരുന്ന പുതിയ അഭ്യൂഹങ്ങൾ പ്രകാരം വിദേശ സൈനിങ്ങിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് പുതിയൊരു ഇന്ത്യൻ സൈനിങ് കൂടിയും പൂർത്തിയാക്കിയിരിക്കുകയാണ്.

എന്നാൽ ബ്ലാസ്റ്റേഴ്‌സ് ആരെയാണ് സ്വന്തമാക്കിയതെന്നോ ഏത് പൊസിഷനിലേക്കാണ് പുതിയ സൈനിങ് നടത്തിയിരിക്കുന്നത് എന്നതിലൊന്നും വ്യക്തതയില്ല. അതോടൊപ്പം ബ്ലാസ്റ്റേഴ്‌സ് ലോൺ അടിസ്ഥാനത്തിലാണ് പുതിയ സൈനിങ് നടത്തിയിരിക്കുന്നത് എന്നും അഭ്യൂഹങ്ങളുണ്ട്.

മാർക്കസ് മെർഗുലാഹോവയും കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സ് പുതിയ സൈനിങ് നടത്തുമെന്ന് റിപ്പോർട്ട്‌ ചെയ്തിരുന്നു. എന്തിരുന്നാലും ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം കേരള ബ്ലാസ്റ്റേഴ്‌സ് ഉടൻ തന്നെ നടത്തുന്നതാണ്.