ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024/25 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് മോശം പ്രകടനമാണ് ആരാധകർക്ക് കാണാൻ സാധിച്ചത്. അതോടൊപ്പം മാനേജ്‍മെന്റിന്റെ അനാസ്ഥകൾ കൂടി വന്നപ്പോൾ ടീമിനെ അത് കൂടുതൽ ബാധിച്ചു എന്ന് പറയാം.
ഇതിനെ തുടർന്ന് ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായിമയായ മഞ്ഞപ്പട ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റിനെതിരെ പ്രധിഷേധം നടത്തിയിരുന്നു. ഇത് ബ്ലാസ്റ്റേഴ്‌സിനെ വലിയ രീതിയിൽ തന്നെ തിരച്ചടിയായിരിക്കുകയാണ്.
ഈ സീസണിലെ ബ്ലാസ്റ്റേഴ്‌സ് ടിക്കറ്റ് വരുമാനത്തിൽ വമ്പൻ ഇടിവാണ് വന്നിരിക്കുന്നത്. സീസണിൽ ബ്ലാസ്റ്റേഴ്‌സിന് 6.67 കോടിയാണ് ടിക്കറ്റ് വരുമാനമായി ലഭിച്ചിരിക്കുന്നത്. എന്നാലും സീസണിലെ ഏറ്റവും മികച്ച രണ്ടാമത്തെ കണക്കുകളാണ് ഇത്.
6.84 കോടി ടിക്കറ്റ് വരുമാനം ലഭിച്ച മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സാണ് ഈ പട്ടികയിൽ ഏറ്റവും മുൻപന്തിയിൽ. കഴിഞ്ഞ സീസൺ വരെ ബ്ലാസ്റ്റേഴ്‌സായിരുന്നു ടിക്കറ്റ് വരുമാനത്തിൽ മുൻപന്തിയിൽ.
ഇത്രയും നാൾ ബ്ലാസ്റ്റേഴ്സിന് കുറഞ്ഞത് 7-10 കോടി വരെ ടിക്കറ്റ് വരുമാനം വരെ ലഭിച്ചിരുന്നു എന്നാണ് അഭ്യൂഹങ്ങൾ. മാനേജ്‍മെന്റിനെ സംബന്ധിച്ചെടുത്തോളം ഇത് വലിയൊരു തിരച്ചടി തന്നെയാണ്.
എന്തിരുന്നാലും വരും സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തങ്ങളുടെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരാൻ കഴിയുമെന്ന് പ്രതിക്ഷിക്കാം.