കാത്തിരിപ്പിനൊടുവിൽ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പുതിയ പരിശീലകനായി ഡേവിഡ് കാറ്റലിനെ സ്വന്തമാക്കിയിരിക്കുകയാണ്. ഒരു വർഷ കരാറിലാണ് ബ്ലാസ്റ്റേഴ്‌സ് ഡേവിഡിനെ സ്വന്തമാക്കിയത്.
ഇപ്പോളിത ഡേവിഡ് കാറ്റലെ ബ്ലാസ്റ്റേഴ്‌സിലെ ചില നിർണായക തീരുമാനങ്ങൾ എടുക്കാൻ ഒരുങ്ങുകയാണ്. റിപ്പോർട്ടുകൾ പ്രകാരം ഡേവിഡ് ഈ മാസം അവസാനം തന്നെ കൊച്ചിയിലെത്തും.
കൊച്ചിയിലെത്തി ഉടൻ തന്നെ ബ്ലാസ്റ്റേഴ്‌സ് അദ്ദേഹവുമായി മീറ്റിംഗ് ചേരുകയും, പ്ലേയർ സൈനിങ്, ഏതൊക്കെ താരങ്ങളെ വിൽക്കണമെന്നതിനെ ബന്ധപ്പെട്ട് തീരുമാനങ്ങൾ എടുക്കുന്നതാണ്. ലൂണയുടെ കരാർ പുതുക്കലിനെ പറ്റി ഈ മീറ്റിംഗിൽ ചർച്ച ചെയ്യുന്നതാണ്.
ഏറ്റവും പുതിയ അഭ്യൂഹങ്ങൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് അഡ്രിയാൻ ലൂണയെ അടുത്ത സീസണിലേക്കും നിലനിർത്താൻ തന്നെയാണ് സാധ്യത എന്നാണ്. എന്തിരുന്നാലും ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.