FootballIndian Super LeagueKBFCSports

നോഹ സദൗയിയുടെ ഗംഭീര പ്രകടനം; വെല്ലുവിളിയായത് ഈയൊരു സൂപ്പർ താരത്തിന്റെ പ്രകടനം മാത്രം, കണക്കുകൾ ഇതാ

ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും ഗംഭീര പ്രകടനം കാഴ്ച്ചവെച്ച താരമാണ് നോഹ സദൗയി. 19 മത്സരങ്ങളിൽ നിന്ന് 7 ഗോളും അഞ്ച് അസ്സിസ്റ്റുമാണ് നോഹ നേടിയത്.

അതോടൊപ്പം കഴിഞ്ഞ സീസണിലെ ഏറ്റവും കൂടുതൽ ഹീറോ ഓഫ് ദി മാച്ച് അവാർഡിലും നോഹ സദൗയി ഏറ്റവും മുൻപന്തിയിലാണ്. ഏഴ് ഹീറോ ഓഫ് ദി മാച്ച് അവാർഡുകളാണ് താരത്തിന് കഴിഞ്ഞ സീസണിൽ നേടാൻ കഴിഞ്ഞത്.

നോഹക്ക് വെല്ലുവിളിയുമായി നോർത്ത് ഈസ്റ്റ്‌ സ്ട്രൈക്കർ അലായെദ്ദീൻ അജറൈയും 7 POTM അവാർഡുമായി താരത്തിനൊപ്പമുണ്ട്. നോഹയുടെ എടുത്ത് നോക്കുകയാണേൽ നേടിയ 7 POTM ൽ പകുതിയിൽ കൂടുതലും സീസണിലെ തുടക്ക മത്സരങ്ങളിൽ നേടിയതാണ്.

എന്നാൽ പിന്നീട് താരത്തിനും ബ്ലാസ്റ്റേഴ്‌സിനും വേണ്ടത് പോലെ പ്രകടനം കാഴ്ച്ചവെക്കാൻ കഴിയാതെ വന്നതോടെയാണ് നോഹക്ക് POTM കുറയാൻ കാരണമായത്. ഈയൊരു പട്ടികയിൽ ചെന്നൈയുടെ ഇർഫാൻ യാദ്വാദ് അഞ്ചും, കോണർ ഷീൽഡസ് നാലും മുംബൈയുടെ ചാങ്‌ടെ മൂന്നും POTM സ്വന്തമാക്കി മറ്റ് സ്ഥാനങ്ങളിലുണ്ട്.