FootballIndian Super LeagueKBFC

ബ്ലാസ്റ്റേഴ്‌സിനായി ഈ സീസണിൽ ഏറ്റവും ഗംഭീര പ്രകടനം; എന്നിട്ടും ആരാധകരുടെ തള്ളി പറച്ചിൽ…

പക്ഷെ ഇതുവരെ നോഹ നിറഞ്ഞാടിയ മത്സരം ബ്ലാസ്റ്റേഴ്‌സ് തോറ്റിട്ടില്ല. അതിനിടയിൽ ലൂണയോട് കയർത്ത് സംസാരിച്ചത്തിനും ആരാധകർ നോഹക്കെതിരെ തിരിച്ചിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച താരമാണ് നോഹ സദൗയി. തുടക്ക മത്സരത്തിലെ ബ്ലാസ്റ്റേഴ്‌സിന്റെ മിക്ക മത്സരങ്ങളിലെയും ഹീറോ ഓഫ് ദി മാച്ച് നോഹയായിരുന്നു.

അതോടൊപ്പം ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനായി 20 ഗോൾ സംഭാവനയാണ് താരം നൽകിയത്. സീസണിലെ ഏറ്റവും മികച്ച കണക്കുകളാണിത്. ഈ സീസണിലെ പ്രകടനത്തിൽ താരത്തിന് 7.49 റേറ്റിംഗാണ് പ്രശസ്ത ഫുട്ബോൾ അനലിസ്റ്റായ ഫോട്ട്മൊബ് നൽകിയിരിക്കുന്നത്.

എന്നിട്ടും താരത്തിന് ആരാധകരുടെ തള്ളി പറച്ചിലാണ് സമ്മാനം. നോഹ സെൽഫിഷാണ് പാസ്സ് നൽക്കുന്നില്ല പറഞ്ഞ് ഒട്ടേറെ ആരാധകരാണ് രംഗത്ത് വന്നത്. പക്ഷെ ഇതുവരെ നോഹ നിറഞ്ഞാടിയ മത്സരം ബ്ലാസ്റ്റേഴ്‌സ് തോറ്റിട്ടില്ല. അതിനിടയിൽ ലൂണയോട് കയർത്ത് സംസാരിച്ചത്തിനും ആരാധകർ നോഹക്കെതിരെ തിരിച്ചിരുന്നു.

പുറത്ത് വരുന്ന അഭ്യൂഹങ്ങൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് നോഹ സദൗയിയെ ഈ സീസൺ അവസാനത്തോടെ ഓഫ്‌ലോഡ് ചെയ്യുമെന്നാണ്. എന്തിരുന്നാലും ഇതെല്ലാം ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.

താരത്തിന് ഇതേ പ്രകടനം സൂപ്പർ കപ്പിൽ കാഴ്ച്ചവെക്കാൻ സാധിച്ചാൽ അത് ടീമിന് ഏറെ ഗുണക്കരമാക്കും. ഏപ്രിൽ മുതലാണ് സൂപ്പർ കപ്പ് ആരംഭിക്കുക.