Indian Super LeagueKBFCSports

നോഹ പരിക്കിൽ നിന്ന് മുക്തനായി; പക്ഷെ മുംബൈക്കെതിരെ കളിക്കാൻ സാധ്യതയില്ല, കാരണം ഇതാണ്…

മുംബൈക്കെതിരെയുള്ള മത്സരത്തിൽ പരിക്കിൽ നിന്ന് മുക്തനായ നോഹ സദൗയി കളിച്ചേക്കില്ല

പരിക്കിനെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മൊറൊക്കൻ മുന്നേറ്റ താരം നോഹ സദൗയിക്ക് കഴിഞ്ഞ കുറച്ച് മത്സരങ്ങൾ നഷ്ടമായിരുന്നു. നോഹയുടെ അഭാവം ബ്ലാസ്റ്റേഴ്‌സിന് വമ്പൻ തിരച്ചടിയാണ് നൽകിയത്.

ഇപ്പോളിത പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം നോഹ സദൗയി പരിക്കിൽ നിന്ന് മുക്തനായിരിക്കുകയാണ്. താരം മാർച്ച്‌ ഏഴിന് മുംബൈക്കെതിരെയുള്ള മത്സരത്തിനായി ലഭ്യമാണ്.

എന്നാൽ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫിൽ നിന്ന് പുറത്തായത്തോടെ തന്നെ, ബ്ലാസ്റ്റേഴ്‌സ് മുംബൈക്കെതിരായ മത്സരത്തിൽ നോഹക്ക് അവസരം നൽകുമോ എന്ന് നോക്കി കാണേണ്ടതാണ്. നോഹക്ക് പകരം ബ്ലാസ്റ്റേഴ്‌സ് യുവ താരങ്ങൾക്ക് മുംബൈക്കെതിരായ മത്സരത്തിൽ അവസരം നൽകുമെന്ന് അഭ്യൂഹങ്ങളുണ്ട്.

ഐഎസ്എൽ നിന്ന് പുറത്തായത്തോടെ ബ്ലാസ്റ്റേഴ്‌സിന്റെ ഇനിയുള്ള ശ്രദ്ധ സൂപ്പർ കപ്പിലായിരിക്കും. നോഹയെ സൂപ്പർ കപ്പിനായി ഒരു പരിക്കുകളുമില്ലാത്തെ സജമാക്കാനായിരുന്നു മാനേജ്‍മെന്റിന്റെ നീക്കം. എന്തിരുന്നാലും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.