FootballIndian Super LeagueKBFCTransfer News

കാര്യങ്ങൾ കൈവിടുന്നോ?? ബ്ലാസ്റ്റേഴ്‌സിന്റെ രണ്ട് പ്രധാന വിദേശ താരങ്ങൾക്കായി എതിരാളികൾ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായി സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അഭ്യൂഹങ്ങൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് ഈയൊരു ട്രാൻസ്ഫർ വിൻഡോയിൽ മികച്ച താരങ്ങളെ സ്വന്തമാക്കുമെന്നാണ്. അതോടൊപ്പം ചില മുൻനിര താരങ്ങൾ ക്ലബ്‌ വിടാനും സാധ്യതയുണ്ട്.

ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ താരങ്ങളായ നോഹ സദൗയിയെയും അഡ്രിയാൻ ലൂണയെയും സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് എതിരാളികൾ.

അഡ്രിയാൻ ലൂണയെ മുംബൈ സിറ്റി എഫ്സിക്കും നോഹ സദൗയിയെ ബംഗളുരു എഫ്സിക്കുമാണ് സ്വന്തമാക്കാൻ താല്പര്യമുള്ളത്. മലയാളി കമന്റെറ്ററായ ഷൈജു ദാമോദരനാണ് തന്റെ യൂട്യൂബ് ചാനൽ വഴി ആരാധകരെ ഈയൊരു കാര്യം അറിയിച്ചത്.

നിലവിൽ ലൂണക്ക് ബ്ലാസ്റ്റേഴ്‌സിനൊപ്പം രണ്ട് വർഷ കരാറും നോഹക്ക് ഒരു വർഷ കരാർ കൂടി ബാക്കിയുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് എന്താണ് എതിരാളികളുടെ താല്പര്യത്തിന് മറുപടി നൽകിയിരിക്കുന്നതെന്ന് വ്യക്തതയില്ല. കഴിഞ്ഞ സീസണിൽ ഇരുവരും മികച്ച പ്രകടനം തന്നെയാണ് ടീമിനായി കാഴ്ച്ചവെച്ചത്.

അതുകൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ഇനി ഇവരെ വിൽക്കുകയാണേൽ ടീമിനത് വളരെയധികം തിരച്ചടിയാക്കുമെന്ന് തീർച്ചയാണ്. എന്നതിരുന്നാലും ഈയൊരു ട്രാൻസ്ഫർ നീക്കവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.