ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ വെനിസ്വേലൻ മുന്നേറ്റ താരമായ റിച്ചാർഡ് സെലിസിനെ സ്വന്തമാക്കി ഈസ്റ്റ് ബംഗാൾ. നിലവിലെ സീസൺന്റെ അവസാനം വരെ നീള്ളുന്ന കരാറിലാണ് താരം ഈസ്റ്റ് ബംഗാളിലേക്ക് എത്തുന്നത്.
28 കാരനെ വെനിസ്വേലൻ ക്ലബ്ബായ അക്കാദമിയ പ്യൂർട്ടോ കാബെല്ലോ നിന്നാണ് ഇന്ത്യയിലേക്ക് എത്തുന്നത്. വെനിസ്വേലക്ക് പുറമെ സ്ലോവാക്കിയ, കോളമ്പിയ തുടങ്ങിയ രാജ്യങ്ങളിലെ ക്ലബ്ബുകൾക്കായും കളിച്ച താരമാണ് റിച്ചാർഡ്.
വെനിസ്വേലൻ ദേശിയ ടീമിനൊപ്പം 2021ൽ അരങ്ങേറ്റം കുറിച്ച താരം, ദേശിയ ടീമിനായി നാല് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. താരത്തിന്റെ വരവോടെ ഈസ്റ്റ് ബംഗാളിന്റെ മുന്നേറ്റ നിര കൂടുതൽ ശക്തമാക്കുമെന്ന് തീർച്ചയാണ്.
നിലവിൽ പോയിന്റ് പട്ടികയിൽ 14 പോയിന്റുമായി 11ആം സ്ഥാനത്താണ് ഈസ്റ്റ് ബംഗാൾ. ഇനി വരാൻ പോവുന്ന എല്ലാ മത്സരങ്ങളിലും ടീമിന് ജയിക്കാൻ സാധിച്ചില്ലെങ്കിൽ ടീം കൂടുതൽ പ്രതിസന്ധിയിലേക്ക് കടക്കും.