ഋതുരാജ് ഗെയ്ക്‌വാദ് പരിക്ക് മൂലം ഈ സീസണിൽ നിന്നും പുറത്തായിരിക്കുകയാണ്. പകരം ഈ സീസണിൽ എംഎസ് ധോണിയായിരിക്കും സിഎസ്കെയെ നയിക്കുക. എന്നാൽ പരിക്ക് മാറി അടുത്ത സീസണിൽ ഋതുരാജ് തിരിച്ചെത്തിയാലും അദ്ദേഹത്തെ നായകനാക്കാൻ സാധ്യതയില്ലെന്നും പകരം ഒരു മലയാളി താരത്തെയാണ് സിഎസ്കെ ലക്ഷ്യമിടുന്നത് എന്നുമാണ് ആരാധകർ സമൂഹമാധ്യമങ്ങളിൽ നടത്തുന്ന ചർച്ച.
ഐപിഎല്ലിലെ കരുത്തരായ ക്ലബാണ് സിഎസ്കെ. വളരെ ചുരുക്കം സീസണുകൾ ഒഴിച്ച് ഭൂരിഭാഗം സീസണുകളിലും പ്ലേ ഓഫ് കളിക്കുന്ന ടീമാണ് സിഎസ്കെ. എന്നാൽ ധോണി നായക സ്ഥാനത്ത് നിന്ന് പടിയിറങ്ങിയതോടെ സിഎസ്കെയുടെ ആ കരുത്തും ചോർന്നു. ഋതുരാജ് മികച്ച ബാറ്റർ ആണെങ്കിലും മികച്ച നായകനല്ല എന്ന അഭിപ്രായം സിഎസ്കെ ആരാധകർക്കുണ്ട്.
ഋതുരാജ് ബൗളർമാരെ ഉപയോഗിക്കുന്ന രീതിയിലും ഫീൽഡ് സെറ്റപ്പിലും ആരാധകർക്ക് വിയോജിപ്പുണ്ട്. അതിനാൽ പരിക്ക് മാറി അദ്ദേഹം അടുത്ത സീസണിൽ തിരിച്ചെത്തിയാൽ നായക സ്ഥാനം നൽകേണ്ടതില്ല എന്ന അഭിപ്രായം ആരാധകർ ഉയർത്തുന്നത്. പകരം നായകനായി ഉയരുന്ന പേര് സഞ്ജു സാംസണിന്റേതാണ്.
നിലവിൽ ധോണിക്ക് പകരക്കാരനായും മികച്ച നായകനായും സിഎസ്കെയ്ക്ക് കൊണ്ട് വരാൻ സാധിക്കുന്ന മികച്ച ഓപ്‌ഷൻ സഞ്ജു സാംസൺ ആണെന്നാണ് ആരാധകരുടെ പക്ഷം. അതിനാൽ എന്ത് വില കൊടുത്തും അടുത്ത സീസണിൽ സഞ്ജുവിനെ ടീമിലെത്തിക്കാൻ സിഎസ്കെ ആരാധകർ ആവശ്യപ്പെടുന്നത്.
നിലവിൽ രാജസ്ഥാൻ റോയൽസിലാണ് സഞ്ജു. സഞ്ജു രാജസ്ഥാൻ വിടാൻ സാധ്യതകളില്ല. പക്ഷെ, റിയാൻ പരാഗും യശ്വസി ജയ്‌സ്വാളും നായക സ്ഥാനത്തേക്ക് അവകാശം വാദം ഉന്നയിക്കുമ്പോൾ സഞ്ജുവിന് ഇനിയുള്ള മികച്ച ഓപ്‌ഷൻ സിഎസ്കെ തന്നെയാണ്. നിലവിൽ സഞ്ജു സിഎസ്കെ വിടാൻ സാധ്യതയല്ലെങ്കിലും കാര്യങ്ങൾ എപ്പോഴാണ് മാറി മറിയുന്നത് എന്ന് പറയാനാവില്ല..