ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസണിലെ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ അവസാനിക്കാനായി. നിലവിൽ മോഹൻ ബഗാൻ, ഗോവ, ജംഷഡ്പുർ, ബംഗളുരു, നോർത്ത് ഈസ്റ്റ് എന്നി ടീമുകൾ പ്ലേഓഫ് യോഗ്യത ഉറപ്പിച്ച് കഴിഞ്ഞു.
ഇതിൽ എഫ്സി ഗോവയുടെ ഗംഭീര തിരിച്ചുവരവാണ് നമ്മൾക്ക് കാണാൻ സാധിച്ചത്. സീസണിലെ ഗോവയുടെ തുടക്ക മത്സരങ്ങളിലെ പ്രകടനം കണ്ട ഒരു ആരാധകനും ഗോവ പ്ലേ ഓഫ് യോഗ്യത നേടുമെന്ന് കരുത്തി കാണില്ല.
ആദ്യ ആറ് മത്സരങ്ങളിൽ നിന്ന് ഗോവക്ക് നേടാൻ കഴിഞ്ഞത് വെറും ആറ് പോയിന്റാണ്. ഒരു വിജയവും മൂന്ന് സമനിലയും രണ്ട് തോൽവിയുമായി പത്താം സ്ഥാനത്തായിരുന്നു ഗോവ.
അങ്ങനെ ഉണ്ടായിരുന്ന ക്ലബ്ബാണ് ഇപ്പോൾ 24 മത്സരങ്ങൾ കഴിയുമ്പോൾ 48 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. ഐഎസ്എൽ കണ്ടത്തിൽ വെച്ച് തന്നെ ഏറ്റവും മികച്ചൊരു തിരിച്ചുവരവാണ് ഗോവ നടത്തിയിരിക്കുന്നത്.
ആദ്യ ആറ് മത്സരങ്ങൾ കഴിയുമ്പോൾ ബ്ലാസ്റ്റേഴ്‌സിന് നേടാൻ കഴിഞ്ഞിരുന്നത് എട്ട് പോയിന്റാണ്. എന്നിട്ടും ബ്ലാസ്റ്റേഴ്‌സിന് യോഗ്യത നേടാൻ കഴിഞ്ഞിട്ടില്ല എന്നത് സങ്കടക്കരമായ കാര്യമാണ്.
എന്തിരുന്നാലും മനോളോ മാർക്വേസും കൂട്ടരും ഗംഭീര പ്രകടനമാണ് ഈ സീസണിൽ കാഴ്ച്ചവെച്ചിരിക്കുന്നത്. രണ്ടാം സ്ഥാനം ഉറപ്പിച്ചതോടെ ടീമിന് സെമി ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടിയിരിക്കുകയാണ്.