ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസൺ വളരെയധികം ആവേശക്കരമായി മുന്നേറുകയാണ്. നിലവിൽ എല്ലാ ക്ലബ്ബുകളും പ്ലേ ഓഫ് യോഗ്യത നേടാനുള്ള ശ്രമങ്ങളിലാണ്.
നിലവിൽ സീസണിലെ ഗോൾഡൻ ബൂട്ട് വേട്ടയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയുടെ മോറോക്കൻ മുന്നേറ്റ താരം അലായെദ്ദീൻ അജറൈയാണ് ഏറ്റവും മുൻപന്തിയിൽ. സീസണിൽ താരം ഇതോടകം 15 ഗോളുകളാണ് നേടിയത്.
എന്നാൽ ഇപ്പോളിത ഈ പട്ടികയിൽ ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ മുന്നേറ്റ താരമായ ഹെസ്സുസ് ജിമിനെസിനെ പിന്തള്ളി ബംഗളുരു നായകൻ സുനിൽ ഛേത്രി ഗോൾഡൻ ബൂട്ട് വേട്ടയിൽ രണ്ടാം സ്ഥാനതെത്തിയിരിക്കുകയാണ്.
ബുധനാഴ്ച നടന്ന ഒഡിഷക്കെതിരെ ഗോൾ നേടിയത്തോടെയാണ് ഛേത്രി ഗോൾഡൻ ബൂട്ട് പട്ടികയിൽ രണ്ടാം സ്ഥാനതെത്തിയത്. താരം ഇതോടകം ഈ സീസണിൽ 11 ഗോളുകൾ നേടി കഴിഞ്ഞിട്ടുണ്ട്.
സീസണിൽ 10 ഗോളുകൾ നേടിയ ഹെസ്സുസ് ജിമിനെസ് നിലവിൽ ഗോൾഡൻ ബൂട്ട് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ഒമ്പത് ഗോളുകൾ നേടിയ മറ്റ് താരങ്ങളായ അർമാൻഡോ സാദികു, ഡീഗോ മൗറീഷ്യോ, നിക്കോസ് കരേലിസ് എന്നിവരാണ് പട്ടികയിലുള്ള മറ്റ് സ്ഥാനങ്ങളിലെ താരങ്ങൾ.