റിസർവ്വ് ടീമിലെ മികച്ച പ്രകടനം അദ്ദേഹത്തിന് കൂടുതൽ പ്ലേയിംഗ് ടൈം ലഭിക്കാൻ സഹായിക്കും. ലോൺ അടിസ്ഥാനത്തിൽ മറ്റ് ക്ലബ്ബുകളിലേക്ക് അയച്ചും താരത്തെ വളർത്താനുള്ള സാധ്യതകൾ ബ്ലാസ്റ്റേഴ്‌സ് പരിഗണിച്ചേക്കാം. പക്ഷെ പ്ലെയിങ് ടൈമുള്ള ക്ലബ്ബിലേക്ക് ലോണിൽ അയച്ചാലേ ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം നടക്കുകയുള്ളൂ.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിന് മുന്നോടിയായുള്ള മൂന്നാമത്തെ സൈനിങാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ഇതോടെ പൂർത്തിയാക്കിയത്. അതേസമയം കൂടുതൽ സൈനിങ്സിനു വേണ്ടിയും ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ തുടരുകയാണ്.
യുവതാരങ്ങളെ വളർത്തുക എന്ന ബ്ലാസ്റ്റേഴ്‌സിന്റെ ദീർഘകാല കാഴ്ചപ്പാടിന് ഈ സൈനിംഗ് ശക്തി പകരും. ഒരു സെന്റർ-ബാക്ക് ആയി പ്രതിരോധത്തിന് കരുത്ത് പകരുന്നതിനൊപ്പം, ഗോളുകൾ നേടാനുള്ള കഴിവ് കൂടിയുള്ള സുമിത് ശർമ്മ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാവിയിലെ ഒരു പ്രധാന താരമായി മാറുമെന്ന് പ്രതീക്ഷിക്കാം.
എല്ലാ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും നിലവിൽ അറിയാൻ ആഗ്രഹിക്കുന്നത് എന്ത് കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഡ്യുറണ്ട് കപ്പിൽ പങ്കെടുക്കാത്തത് എന്നാണ്?? ഒരു കിരീടം പോലും നേടാൻ കഴിയാത്ത ടീമിന് ഇത്തരം അവസരങ്ങൾ നഷ്ടപ്പെട്ടുത്തുന്നത് വമ്പൻ തിരച്ചടിയാണെന്നാണ് ആരാധകർ പറിയുന്നത്. അതോടൊപ്പം ഒട്ടേറെ
വിദേശതാരങ്ങളുടെ സ്കൗട്ടിങ്ങിയായി ലാറ്റിൻ അമേരിക്ക രാജ്യമായ കൊളമ്പിയ, കൂടാതെ ഏഷ്യൻ രാജ്യമായ തായ്ലാൻഡ്, ആഫ്രിക്കൻ രാജ്യമായ നൈജീറിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ബ്ലാസ്റ്റേഴ്‌സ് പോവുമെന്ന് സ്പോർട്ടിങ് ഡയറക്ടർ സൂചിപ്പിച്ചു.
ഐ എസ് എല്ലിന്റെ വരാൻ പോകുന്ന സീസണിനു മുൻപായി കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ചില താരങ്ങൾ പടിയിറങ്ങിയിട്ടുണ്ട്. കരാർ അവസാനിച്ചും മറ്റുമായാണ് കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും താരങ്ങൾ പടിയിറങ്ങിയത്.
യൂറോപ്യൻ ഫുട്ബോളിൽ ഒരു ഇന്ത്യൻ താരത്തിന് അവസരം ലഭിക്കുന്നത് ഇന്ത്യൻ ഫുട്ബോളിന് തന്നെ അഭിമാനകരമാണ്.
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധനിരയിൽ ഡ്രിൻചിഞ്ച് ഒരു പ്രധാനിയായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ പ്രകടനത്തിൽ സ്ഥിരതയില്ലായ്മയുണ്ടായിരുന്നു. പലപ്പോഴും നിർണായക മത്സരങ്ങളിൽ പിഴവുകൾ വരുത്തിയത് ടീമിന് തിരിച്ചടിയായി. ആരാധക പ്രതിഷേധവും അദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു.
ഈ നീക്കം യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനും, ക്ലബ്ബിന്റെ അക്കാദമിയിൽ നിന്നുള്ള പ്രതിഭകളെ വളർത്താനും സഹായിക്കുമെമെങ്കിലും ഒരു കോമ്പറ്റീഷൻ ലീഗിൽ ഇത് ഗുണം ചെയ്യില്ല.
ഇന്ത്യൻ സൂപ്പർ ലീഗ് ടൂർണമെന്റിനു മുൻപായി ഒരുക്കങ്ങൾക്ക് ശക്തി പകരുവാനുള്ള ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾക്ക് മുന്നിലുള്ള ഈ അവസരത്തിൽ നിന്നും പിന്മാറുന്നത് ഏഴ് ഐ എസ് എൽ ടീമുകളാണ്.





