FootballIndian Super LeagueKBFC

ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ നടത്തിയ ഏറ്റവും മികച്ച നീക്കം ഇതാണ്; പക്ഷെ മണ്ടന്മാരായത് എതിരാളികൾ…

ബികാശ് യുമ്നാമിനെ നൽകി പ്രീതം കോട്ടലിനെ വാങ്ങിയത്തിന് ചെന്നൈ എഫ്സിയുടെ മണ്ടത്തരമോ??

കഴിഞ്ഞ സീസൺ മുന്നോടിയായിയുള്ള ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് ചാമ്പ്യൻ മെന്റാലിറ്റി വേണം, എക്സ്പീരിയൻസ്ഡ് പ്ലേയർ വേണം പറഞ്ഞു സ്വന്തമാക്കിയ താരമാണ് പ്രീതം കോട്ടൽ.

മോഹൻ ബഗാൻ സഹൽ അബ്ദുൾ സമദിനെയും ഒപ്പം ചെറിയ തുകയും നൽകിയാണ് ബ്ലാസ്റ്റേഴ്‌സ് പ്രീതം കോട്ടലിനെ സ്വന്തമാക്കിയത്. എന്നാൽ താരം ബ്ലാസ്റ്റേഴ്‌സിലെത്തിയത്തിന് ശേഷം മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടുണ്ടോ എന്ന് സംശയമാണ്. താരത്തിന്റെ ഭാഗത്ത്‌ നിന്നുണ്ടാക്കുന്ന ഇടയ്ക്ക് ഇടയ്ക്കുള്ള പിഴവുകൾ ആരാധകരെ ഏറെ ശുഭിതനാക്കിയിരുന്നു.

അങ്ങനെയിരിക്കെയാണ് താരത്തിന്റെ ഈ പോരായിമകളെല്ലാം അറിഞ്ഞിട്ടും ചെന്നൈന് എഫ്സി  പ്രീതം കോട്ടലിനെ സ്വന്തമാക്കിയത്. അതും ഭാവിയിൽ ഇന്ത്യയുടെ പ്രതിരോധം നിര ഭരിക്കാൻ കേൾപ്പുള്ള 21 കാരനായ ബികാശ് യുമ്നാമിനെ ബ്ലാസ്റ്റേഴ്‌സ് നൽകികൊണ്ട്.

പ്രീതം കോട്ടൽ ചെന്നൈലെത്തിയതിന് ശേഷവും അതെ പ്രകടനം തന്നെയാണ് കാഴ്ച്ചവെക്കുന്നത്. മറുഭാഗത്ത് ബ്ലാസ്റ്റേഴ്‌സിൽ അധിക സമയം കിട്ടിയില്ലെങ്കിലും, ലഭിച്ച അവസരങ്ങൾ മികച്ച രീതിയിൽ മുതലാക്കാൻ ബികാശിന് സാധിച്ചിട്ടുണ്ട്.

മുംബൈക്കെതിരെയുള്ള താരത്തിന്റെ അവസാന നിമിഷത്തെ ഗോൾ ലൈൻ സേവാണ് നിലവിൽ സാമൂഹിക മാധ്യമങ്ങളിലെ ചർച്ച വിഷയം. എന്തിരുന്നാലും താരം ഇതേ ഫോം തുടരുകയാണേൽ ഉടൻ തന്നെ ആരാധകർക്ക് താരത്തിന്റെ സാനിധ്യം ആദ്യ ഇലവനിൽ കാണാൻ കഴിയുന്നതാണ്.