ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം ആരാധക പിന്തുണയുള്ള ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. എന്നാൽ നിലവിൽ ബ്ലാസ്റ്റേഴ്‌സ്‌ മാനേജ്മെന്റിന്റെ അനാസ്ഥകളും പിഴവുകളും മൂലം ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക പിന്തുണ കുറഞ്ഞ് വരുന്നുണ്ട്.

പണ്ട് ബ്ലാസ്റ്റേഴ്‌സിന്റെ കളി കാണാനായി കൊച്ചി സ്റ്റേഡിയം നിറഞ്ഞിരുന്നുവെങ്കിലും, ഇപ്പോൾ സ്റ്റേഡിയത്തിന്റെ പകുതി കപ്പാസിറ്റി പോലും നിറയുന്നില്ല. പക്ഷെ ഐഎസ്‌എൽ ചാമ്പ്യൻ ക്ലബ്ബായ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് ഇപ്പോൾ പപ്രൈം ടൈമിലാണ്.

ഈ സീസണിൽ ഏറ്റവുംമധികം കാണികൾ കളി കാണാൻ വന്നത് മോഹൻ ബഗാന്റെതിനാണ്. അതോടൊപ്പം ഈ സീസണിൽ ഏറ്റവും മധികം അറ്റെൻഡൻസുള്ള ആദ്യ അഞ്ച് മത്സരങ്ങളും മോഹൻ ബഗാന്റെതാണ്.

സീസണിലെ ഈസ്റ്റ്‌ ബംഗാൾ-മോഹൻ ബഗാൻ മത്സരമാണ് ഈ സീസണിൽ ഏറ്റവുമധികം അറ്റെൻഡൻസുള്ള മത്സരം. 59,872 കാണികളാണ് ഈ മത്സരം കാണാനായി വന്നത്. സീസണിലെ ഏറ്റവുമധികം അറ്റെൻഡൻസുള്ള ആദ്യ അഞ്ച് മത്സരങ്ങൾ ഇതാ…

ഏറ്റവുമധികം ആരാധക പിന്തുണയുള്ള ക്ലബ്ബായിട്ടും, ആദ്യ അഞ്ചിൽ ഇടം നേടാൻ കഴിയാത്തത് ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചെടുത്തോളം വലിയൊരു തിരച്ചടി തന്നെയാണ്.  നിലവിൽ 40,000 ഓള്ളമാണ് കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി.

എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് പ്രശ്നങ്ങളെല്ലാം ഉടൻ പരിഹരിച്ച്, ടീമിന് തന്റെ പഴയ പ്രതാപത്തേക്ക് തിരിച്ചെത്താൻ കഴിയുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.