ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ മുന്നോടിയായി സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ വിൻഡോയിൽ മികച്ച താരങ്ങളെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോ മുതലെ കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി എഫ്സിയുടെ മുന്നേറ്റ നിരതാരം ബിപിൻ സിംഗിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. താരം ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്ന് ശക്തമായ അഭ്യൂഹങ്ങളുണ്ടായിരുന്നു.
എന്നാൽ പെട്ടെന്നായിരുന്നു ഈസ്റ്റ് ബംഗാൾ ബിപിൻ സിംഗിനെ സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ വന്നത്. ഇപ്പോളിത ഈയൊരു നീക്കവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മാർക്കസ്.
മാർക്കസിന്റെ റിപ്പോർട്ട് പ്രകാരം ഈസ്റ്റ് ബംഗാൾ ഇതുവരെ ബിപിന് സിംഗിന്റെ സൈനിങ് പൂർത്തിയാക്കിയിട്ടില്ല. എന്നാൽ ഇപ്പോളും ഈസ്റ്റ് ബംഗാൾ തന്നെയാണ് ബിപിൻ സിംഗിനെ സ്വന്തമാക്കാൻ ഏറ്റവും മുൻപന്തിയിലുള്ളത്.
ഇതോടെ ബ്ലാസ്റ്റേഴ്‌സിന് ബിപിൻ സിംഗിനെ സ്വന്തമാക്കാൻ ഇനിയും അവസരമുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്. അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാൾ നൽകിയതിനെകാളും മികച്ച ഓഫർ നൽകി താരത്തെ സ്വന്തമാക്കുമെന്ന് പ്രതിക്ഷിക്കാം.