FootballIndian Super LeagueKBFCSportsTransfer News

3 ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ക്ലബ് വിടുന്നു; വിടുന്നത് ഈ 3 താരങ്ങൾ…

മോണ്ടിനെഗ്രെനിയൻ പ്രതിരോധ താരം മിലോസ് ഡ്രിങ്കിച്ചാണ് ക്ലബ് വിടുന്ന ആദ്യ താരം. 2026 വരെ താരത്തിന് ബ്ലാസ്റ്റേഴ്സിൽ കരാറുണ്ടെങ്കിലും സീസൺ അവസാനം താരത്തെ കൈവിടാനാണ് ബ്ലാസ്റ്റേഴ്‌സ് തീരുമാനം.

കേരളാ ബ്ലാസ്റ്റേഴ്സിൽ നിന്നും 3 താരങ്ങൾ പുറത്തേക്ക്. 3 വിദേശ താരങ്ങൾ സൂപ്പർ കപ്പിന് ശേഷം ക്ലബ് വിടുമെന്ന് മലയാള മാധ്യമമായ മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ബ്ലാസ്റ്റേഴ്‌സ് വിടുന്ന ആ 3 വിദേശികൾ ആരൊക്കെയാന്നെന്ന് നോക്കാം..

മോണ്ടിനെഗ്രെനിയൻ പ്രതിരോധ താരം മിലോസ് ഡ്രിങ്കിച്ചാണ് ക്ലബ് വിടുന്ന ആദ്യ താരം. 2026 വരെ താരത്തിന് ബ്ലാസ്റ്റേഴ്സിൽ കരാറുണ്ടെങ്കിലും സീസൺ അവസാനം താരത്തെ കൈവിടാനാണ് ബ്ലാസ്റ്റേഴ്‌സ് തീരുമാനം. പ്രമുഖ കായിക മാധ്യമ പ്രവർത്തകനായ ആശിഷ് നെഗി ഇക്കാര്യത്തിൽ നേരത്തെ സൂചന നൽകിയിരുന്നു.

രണ്ടാമത്തെ വിദേശതാരം ക്വമെ പെപ്രയാണ്. താരത്തിന് കരാർ അടുത്ത മാസത്തോട് കൂടിയാണ് അവസാനിക്കുന്നത്. താരത്തെ നിലനിർത്തേണ്ടതില്ല എന്ന നിലപാടാണ് ബ്ലാസ്റ്റേഴ്സിന്. കൂടാതെ സ്പാനിഷ് താരം സെർജിയോ കാസ്റ്റലുമായി ബ്ലാസ്റ്റേഴ്‌സ് പ്രീ- കോൺട്രാക്ടിൽ എത്തിയിരുന്നു. ഇതും പെപ്ര ടീം വിടുമെന്ന് ഉറപ്പിക്കുന്ന ഘടകമാണ്.

എന്നാൽ ക്ലബ് വിടുന്ന മൂന്നാമത്തെ വിദേശി ആരാണെന്ന കാര്യത്തിൽ വ്യക്തതയില്ല. നായകൻ അഡ്രിയാൻ ലൂണയ്ക്കാണ് സാധ്യത. ലൂണയ്ക്ക് ബ്ലാസ്റ്റേഴ്സിൽ ഇനിയും കരാർ ഉണ്ടെങ്കിലും ക്ലബ്ബിൽ തുടരണമോ എന്ന കാര്യം ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന കാര്യം ലൂണ നേരത്തെ വ്യക്തമാക്കിയതാണ്. കൂടാതെ ലൂണയുടെ പൊസിഷനിലേക്ക് ബ്ലാസ്റ്റേഴ്‌സ് മറ്റു ചില താരങ്ങളെ പരിഗണിക്കുന്നുണ്ട്.

ചെന്നൈയിൻ എഫ്സിയുടെ സ്‌കോട്ടിഷ് താരം കോണോർ ഷീൽഡിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തുന്നതായി കഴിഞ്ഞ ദിവസം സ്കൈ സ്പോർട്സിന്റെ റിപ്പോർട്ട് ഉണ്ടായിരുന്നു. ഷീൽഡിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതിലോടെ ലൂണയെ കൈവിടാൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു എന്ന സൂചനയും നൽകുന്നുണ്ട്.