Footballindian super league

കാത്തിരിപ്പിനോടുവിൽ ബ്ലാസ്റ്റേഴ്സിന്റെ ഉജ്ജ്വല ഇന്ത്യൻ സൈനിങ് തിരിച്ചുവരവിനൊരുങ്ങുന്നു??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ സീസണിലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ വളരെയധികം പ്രതീക്ഷകളും ആവേശവുമായി കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ താരമാണ് ഇഷാൻ പണ്ഡിത.

ഇവാൻ വുകമനോവിചിനു കീഴിൽ കഴിഞ്ഞ സീസണിൽ  സൂപ്പർതാരത്തിന് അവസരങ്ങൾ ലഭിച്ചിരുന്നു, എന്നാൽ പിന്നീട് പരിക്കു വേട്ടയാടിയ ഇഷാൻ പണ്ഡിതക്ക് ഈ സീസൺ ഐഎസ്എലിൽ ഒരു മത്സരം പോലും കളിക്കാൻ കഴിഞ്ഞിട്ടില്ല.

Also Read –  കൊച്ചിയിൽ മൂന്ന് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പുറത്ത്!! അഡ്രിയാൻ ലൂണ ഉൾപ്പെടെ താരങ്ങൾക്ക് വാണിംഗ്..

ഈ സീസൺ കഴിയുന്നതോടെ കരാർ അവസാനിക്കുന്ന താരം  സീസൺ അവസാനത്തോടെ ബ്ലാസ്റ്റേഴ്സിൽ നിന്നും പടിയിറങ്ങുമെന്ന് ട്രാൻസ്ഫർ റിപ്പോർട്ടുകൾ ഉണ്ട്. പരിക്ക് മാറി വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തുവാൻ ഈ സീസണിൽ ഒരുങ്ങിയെങ്കിലും വീണ്ടും പരിക്ക് ബാധിച്ചതിനാൽ താരം പുറത്തായി.

Also Read –  ട്രാൻസ്ഫർ വിൻഡോയിലൂടെ ബ്ലാസ്റ്റേഴ്‌സ് ആഡി സെയിൽ?പ്രതികരണവുമായി മഞ്ഞപ്പട..

നിലവിൽ പരിക്കിൽ നിന്നും മോചിതനാവൻ ശ്രമങ്ങൾ തുടരുന്ന ഇഷാൻ വ്യക്തിഗതമായ പരിശീലനം ആരംഭിച്ചിട്ടുമുണ്ട്. എല്ലാം നന്നായി പോകുകയാണെങ്കിൽ 7-10 ദിവസത്തിനുള്ളിൽ ഇഷാൻ പണ്ഡിത ടീമിൽ തിരിച്ചെത്തും.

Also Read –  സ്വാഗതം സ്റ്റാനിസാവിച്? ജനുവരി വിൻഡോയിലൂടെ കിടിലൻ യൂറോപ്യൻ സൈനിങ് തൂക്കി?