Uncategorized

ഇത് നോക്കൂ, ബ്ലാസ്റ്റേഴ്‌സ് ചെയ്തത് മണ്ടത്തരമോ?👀 ബാക്കിയുള്ളവരുടെ പദ്ധതികൾ ഇങ്ങനെയല്ല.!!

ഇത്തവണ ഐ എസ് എൽ സീസൺ നടത്തിപ്പ് സംബന്ധിച്ച് പൂർണമായ ഉറപ്പ് ലഭിക്കാത്തതിനാൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ വിദേശ താരങ്ങൾക്ക് സ്വമേധയാ ക്ലബ്ബ് വിടാനുള്ള അനുവാദം നൽകിയിട്ടുണ്ട്.

ഇത്തവണ ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ നടക്കുമോ എന്ന് സംബന്ധിച്ച് പൂർണ ഉറപ്പ് ഇതുവരെയും അധികൃതരുടെ ഭാഗത്തുനിന്നും ക്ലബ്ബുകൾക്ക് ലഭിച്ചിട്ടില്ല. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻമായുള്ള കരാർ അവസാനിച്ചതിനെ തുടർന്നാണ് ഐ എസ് എൽ സംഘാടകർ ഇത്തവണ സീസൺ നടത്തുന്നതിലുള്ള ബുദ്ധിമുട്ട് ക്ലബ്ബുകളെ അറിയിച്ചത്.

Also Read  –  കപ്പടിക്കണമെന്നുള്ളവർ അവിടെ പോരാടും👀 ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിനെതിരെ ആരാധകർ.. – Aavesham CLUB: Powering Passion

അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഉൾപ്പെടെയുള്ള പല ക്ലബ്ബുകളുടെയും  പ്രീസീസൺ പരിശീലനത്തിനെയും  ട്രാൻസ്ഫർ നീക്കങ്ങളെയും ഈ പ്രശ്നങ്ങൾ സ്വാധീനിച്ചിട്ടുണ്ട്. ഐ എസ് എൽ നടക്കുന്നത് സംബന്ധിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നതിനാൽ കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞുകൊണ്ട് യൂറോപ്യൻ ക്ലബ്ബിന്റെ ഓഫർ സ്വീകരിച്ച് ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് സൂപ്പർതാരം കൂടുമാറിയിരുന്നു.

Also Read  –  ലൂണയും സദോയിമുൾപ്പടെ സൂപ്പർ താരങ്ങളോട് ക്ലബ്ബ് വിട്ടു പോകാമെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ്👀

ക്ലബ്ബിൽ ശേഷിക്കുന്ന മറ്റു വിദേശ താരങ്ങളോടും തങ്ങളുടെ ഭാവി സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അനുവാദം കേരള ബ്ലാസ്റ്റേഴ്സ് നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ബ്ലാസ്റ്റേഴ്സിൽ തുടരെണ്ടവർക്ക് തുടരുവാനും അല്ലാത്തവർക്ക് മറ്റു ക്ലബ്ബിലേക്ക് കൂടുമാറാനുള്ള അനുവാദമാണ് ബ്ലാസ്റ്റേഴ്‌സ് നൽകിയത്.

Also Read  –  തീർന്നിട്ടില്ല കൊഴിഞ്ഞുപോക്ക്👀 മറ്റൊരു വിദേശ സൂപ്പർതാരവും ബ്ലാസ്റ്റേഴ്‌സിന് പുറത്തേക്ക്.!!

എന്നാൽ മറ്റു ക്ലബ്ബുകൾ ഇങ്ങനെയൊരു തീരുമാനം കൈകൊണ്ടിട്ടില്ല. എ എഫ് സി മത്സരങ്ങൾ കളിക്കുന്ന ബംഗളൂരു എഫ് സി, എഫ് സി ഗോവ തുടങ്ങിയ ചില ക്ലബ്ബുകൾ ഇപ്പോഴും വിദേശ സൈനിങ്സ് ഉൾപ്പെടെയുള്ളവ പൂർത്തിയാക്കുന്നുണ്ട്.

Also Read  –  അഡ്രിയാൻ ലൂണയും സൂപ്പർതാരങ്ങളും വിട പറയുമോ? ക്ലബ്ബ് വിടാൻ ബ്ലാസ്റ്റേഴ്‌സ് അനുവാദം ഈ സൂപ്പർതാരങ്ങൾക്ക് മാത്രം!

ബാക്കിയുള്ള ക്ലബ്ബുകൾ തങ്ങളുടെ പ്രീ സീസൺ പരിശീലനം ഹോൾഡ് ചെയ്യുകയും ട്രാൻസ്ഫർ നീക്കങ്ങൾക്ക് വേഗത കുറക്കുകയും ആണ് ചെയ്തിട്ടുള്ളത്. അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മാത്രമാണ് തങ്ങളുടെ വിദേശ താരങ്ങൾക്ക് ഇഷ്ടപ്രകാരം ക്ലബ്ബ് വിടാനുള്ള അനുവാദം നൽകിയത്.

Also Read  –  വിദേശതാരത്തിന് മുന്നിൽ യൂറോപ്യൻ ഓഫർ👀ബ്ലാസ്റ്റഴ്സിനെക്കാൾ നല്ലത് തിരഞ്ഞെടുത്തു സൂപ്പർതാരം..