FootballIndian Super LeagueKBFCSportsTransfer News

ഫ്രാഞ്ചുവിൽ തീരില്ല, ഇനിയും വിദേശികൾ ബ്ലാസ്റ്റേഴ്‌സ് വിടും: സാധ്യത 2 താരങ്ങൾക്ക്

ഫ്രാഞ്ചുവിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് വിടാൻ സാധ്യതയുള്ള വിദേശികൾ ആരൊക്കെയാണെന്ന് നോക്കാം..

അൽവാരോ വാസ്‌ക്കസ്, സഹൽ അബ്ദുൽ സമദ്, പേരയ്‌ര ഡയസ് തുടങ്ങീ മികച്ച താരങ്ങളെ കൈവിട്ട് ശീലമുള്ള ബ്ലാസ്റ്റേഴ്സിന്റെ (Kerala Blasters) ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഫ്രാഞ്ചു.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി മിന്നും പ്രകടനം നടത്തിയ ഈ അർജന്റീനിയൻ മിഡ്ഫീൽഡറെ ബ്ലാസ്റ്റേഴ്സിൽ നിന്നും എഫ്സി ഗോവ സ്വന്തമാക്കിയപ്പോൾ അതൊരു ആവർത്തനം കൂടിയായിരുന്നു.

അടുത്ത സീസൺ സെപ്റ്റംബർ 4 ന് ആരംഭിക്കാനിരിക്കെ ഇത് വരെയും സീസൺ ഒരുക്കങ്ങൾ നടത്താത്ത ബ്ലാസ്റ്റേഴ്സിൽ നിന്നും ഇനിയും വിദേശികൾ കൂടുമാറാനുള്ള സാധ്യതകളുണ്ട്.

ഫ്രാഞ്ചുവിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് വിടാൻ സാധ്യതയുള്ള വിദേശികൾ ആരൊക്കെയാണെന്ന് നോക്കാം..

ALSO READ:

ഫാലോ എൻഡിയായെ

Kerala Blasters
ഫാലോ എൻഡിയായെ (Image Credit: AIFF)

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയിലെ കുന്തമുനയായിരുന്നു സെനഗലിൽ നിന്നുള്ള 24 കാരനായ ഈ പ്രതിരോധതാരം. ബ്ലാസ്റ്റേഴ്സിന് താരത്തെ നിലനിർത്താൻ ആഗ്രഹമുണ്ടെന്ന റിപോർട്ടുകൾ പുറത്ത് വന്നിരുന്നെങ്കിലും ഇത് വരെയും താരത്തിന്റെ കരാർ ബ്ലാസ്റ്റേഴ്‌സ് പുതുക്കിയിട്ടില്ല.

മികച്ച പ്രകടനം നടത്തുന്ന ഫാലോയുടെ കരാർ ബ്ലാസ്റ്റേഴ്‌സ് പുതുക്കാൻ തയാറായില്ല എങ്കിൽ ഫ്രാഞ്ചുവിനെ പോലെ ഫാലോയെയും മറ്റു ക്ലബ്ബുകൾ റാഞ്ചാൻ സാധ്യതയുണ്ട്.

ഒന്നല്ലെങ്കിൽ മറ്റു ഐഎസ്എൽ ക്ലബ്ബുകളോ, അല്ലെങ്കിൽ ഐഎസ്എല്ലിന് പുറത്തെ ടീമുകളെ താരത്തെ സ്വന്തമാക്കിയേക്കും.

കേവലം 24 വയസ്സ് മാത്രം പ്രായമുള്ള താരം ക്ലബ്ബുകളിലൂടെ ദീർഘകാല പദ്ധതികൾക്ക് പറ്റിയ താരമാണ്.

ഫിൻലാന്റിലെ ടോപ് ഡിവിഷൻ ക്ലബ്ബുകൾക്കായി കളിച്ച പരിചയവും താരത്തിനുണ്ട്. ഒപ്പം ബഡ്ജറ്റ് ഫ്രണ്ട്ലി താരം കൂടിയായതിനാൽ ബ്ലാസ്റ്റേഴ്‌സ് കരാർ പുതുക്കിയില്ല എങ്കിൽ മറ്റു ക്ലബ്ബുകൾ താരത്തെ റാഞ്ചും.

1.2 കോടി മാത്രമാണ് താരത്തിന്റെ മാർക്കറ്റ് വാല്യൂ.

കെവിൻ യോക്ക്

Kerala Blasters
കെവിൻ യോക്ക് (Image Credit: AIFF)

ക്ലബ്ബുകൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ ബഡ്ജറ്റ് ഫ്രണ്ട്ലി ബഡ്ജറ്റിൽ കഴിയുന്ന വേഗതയാർന്ന താരമാണ് കെവിൻ യോക്ക്.

താരത്തിന്റെ കരാർ കഴിഞ്ഞിട്ടും ബ്ലാസ്റ്റേഴ്‌സ് ഇത് വരെയും കരാർ പുതുക്കിയിട്ടില്ല. അതിനാൽ ഫാലോയെ പോലെ മറ്റു ക്ലബ്ബുകൾ സ്വന്തമാക്കാൻ സാധ്യതയുള്ള താരമാണ് കെവിൻ.

നിലവിൽ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ഓഹരികൾ പൂർണമായും വിൽക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇത്തവണ സീസൺ ഒരുക്കങ്ങൾ വൈകുന്നതിന് കാരണം.

പക്ഷെ, ഇതിന്റെ പേരിൽ മികച്ച താരങ്ങളെ കൈവിട്ടാൽ അവരെ മറ്റു ക്ലബ്ബുകൾ റാഞ്ചുമെന്ന കാര്യത്തിൽ സംശയമില്ല.

ALSO READ:

English Summary: Following Franchu’s recent move to FC Goa, Kerala Blasters risk losing two more key foreign players due to delayed pre-season preparations amid club stake sale talks. Both young Senegalese defender Fallou Ndiaye and budget friendly French winger Kevin Yoke are heavily linked with exits as their contract renewals remain stalled.