ഐഎസ്എൽ പുതിയ സീസൺ സെപ്റ്റംബർ 4 ന് ആരംഭിക്കുമെന്ന് ഉറപ്പായിട്ടും കേരളാ ബ്ലാസ്റ്റേഴ്‌സ് ഇത് വരെ മുന്നൊരുക്കങ്ങൾ നടത്തിയിട്ടില്ല. ക്ലബ്ബിന്റെ ഓഹരികൾ പൂർണമായും വിൽക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും, പുതിയ നിക്ഷേപകർ വരുന്നത് വരെ ബഡ്ജറ്റ് കുറച്ചായിരിക്കും ബ്ലാസ്റ്റേഴ്‌സ് കളിക്കുക എന്നുമാണ് റിപ്പോർട്ടുകൾ (Adrian Luna Kerala Blasters)).
മറ്റുള്ള ക്ലബ്ബുകൾ അടുത്ത സീസണ് വേണ്ടി തങ്ങളുടെ ബഡ്ജറ്റുകൾക്ക് അനുസരിച്ചുള്ള താരങ്ങളെ സ്വന്തമാക്കുന്നുണ്ട്. ചെന്നൈയിൻ എഫ്സി വരെ ഇന്ത്യയിലെ മികച്ച യുവതാരമായ ബ്രിസോൺ ഫെര്ണാണ്ടസിനെ സ്വന്തമാക്കിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴും മൗനത്തിലാണ്.
സാമ്പത്തിക വെല്ലുവിളി നേടിരുന്ന ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിൽ കുറഞ്ഞ ബഡ്ജറ്റ് നിരക്കിലായിരിക്കും കളിക്കുക എന്നാണ് റിപോർട്ടുകൾ. അങ്ങനെയങ്കിൽ ബ്ലാസ്റ്റേഴ്സിൽ വലിയ പ്രതിഫലം വാങ്ങിക്കുന്ന അഡ്രിയാൻ ലൂണയുടെ ഭാവി എന്തായിരിക്കും? പരിശോധിക്കാം..
ALSO READ:
- ബ്ലാസ്‌റ്റേഴ്‌സിനെ ആര് വാങ്ങിക്കും? സാധ്യതയുള്ള 5 നിക്ഷേപകർ ഇവർ
- ബ്ലാസ്റ്റേഴ്സിന്റെ പേരും മാറും സ്ഥലവും മാറും: ഓഹരി വിൽപനയ്ക്ക് പിന്നിലെ മറഞ്ഞിരിക്കുന്ന അപകടങ്ങൾ
ലൂണയുടെ ഭാവി

4 കോടിയ്ക്കും മുകളിലാണ് അഡ്രിയാൻ ലൂണയുടെ ബ്ലാസ്റ്റേഴ്സിലെ പ്രതിഫലം. നിലവിൽ അടുത്ത സീസണിൽ ബഡ്ജറ്റ് കുറയ്ക്കാൻ ശ്രമിക്കുന്ന ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഇതൊരു വലിയൊരു തുകയാണ്. അതിനാൽ ലൂണയുടെ ഈ പ്രശ്‌നം പരിഹരിക്കാൻ ബ്ലാസ്റ്റേഴ്സിന് മുന്നിൽ എന്തൊക്കെ വഴികളാണുള്ളതെന്ന് നോക്കാം..
ലൂണയ്ക്ക് ഏത് വിധേയേനെയും പൂർണമായ പ്രതിഫലം നൽകുക എന്നതാണ് ആദ്യത്തെ പരിഹാരം. അല്ലെങ്കിൽ ലൂണ പ്രതിഫലം കുത്തനെ കുറയ്ക്കാൻ തയാറാവണം. 34 കാരനായ ലൂണ, പ്രത്യേകിച്ച് കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കവേ തന്റെ പ്രതിഫലം കുറയ്ക്കാൻ സാധ്യതയില്ല. ബ്ലാസ്റ്റേഴ്സ് പൂർണ പ്രതിഫലം കൊടുക്കാനും സാധ്യതയില്ല.
അങ്ങനെ വന്നാൽ,ലൂണയെ ഒരു സീസൺ കൂടി ലോണിൽ അയക്കുക എന്നതാണ് ബ്ലാസ്റ്റേഴ്സിന് മുന്നിലെ പരിഹാരം. കഴിഞ്ഞ സീസണിൽ ലൂണയെ ഇൻഡോനേഷ്യൻ ക്ലബ്ബിലേക്ക് ലോണിൽ അയച്ചിരുന്നു.
ലോണിൽ അയക്കുമ്പോൾ ബ്ലാസ്റ്റേഴ്സിന് സാമ്പത്തിക ഭാരം കുറയും. അതിനാൽ ലൂണയെ ബ്ലാസ്റ്റേഴ്‌സ് ഒരിക്കൽ കൂടി ലോണിൽ അയച്ചേക്കും.
എന്നാൽ ലൂണയെ ബ്ലാസ്റ്റേഴ്‌സ് ഒരിക്കൽ കൂടി ലോണിൽ അയച്ചാൽ അത് ലൂണയുടെ ബ്ലാസ്റ്റേഴ്സിനോടുള്ള ഗുഡ് ബൈ കൂടിയാവും. കാരണം ലൂണയ്ക്ക് ബ്ലാസ്റ്റേഴ്സിൽ 2027 വരെയാണ് കരാറുള്ളത്.
2026- 27 സീസണിലേക്ക് ലൂണയെ ലോണിൽ അയച്ചാൽ അതിനർത്ഥം ലൂണ ബ്ലാസ്റ്റേഴ്സിലേക്ക് ഇനി തിരിച്ച് വരില്ലെന്നർത്ഥം.
ലോണിൽ അയക്കുക എന്ന ഓപ്‌ഷൻ ഇല്ലെങ്കിൽ, ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ള മറ്റൊരു വഴി താരത്തെ വിൽക്കുക എന്നതാണ്.
ഐഎസ്എല്ലിൽ ഇപ്പോഴും ഡിമാന്റുള്ള ലൂണയ്ക്കായി മറ്റു ക്ലബ്ബുകൾ രംഗത്തെത്തുമെന്ന് ഉറപ്പാണ്.
എന്നാൽ ഇതിനിടയിൽ പുതിയ നിക്ഷേപകരെത്തിയാൽ കാര്യങ്ങളെലാം മാറിമറിയാനുള്ള സാധ്യതകളുണ്ട്
എന്തായാലും ലൂണയുടെ കാര്യത്തിൽ എന്താണ് സംഭവിക്കുക എന്ന് കണ്ടറിയാം..
ALSO READ:
- ഉറപ്പിച്ചു: ബ്ലാസ്റ്റേഴ്സ് വിൽപനയ്ക്ക് തന്നെ, സ്ഥിരീകരണമെത്തി
- ഫ്രാഞ്ചു ബ്ലാസ്റ്റേഴ്സ് വിട്ടു, ഇനി മറ്റൊരു ഐഎസ്എൽ ക്ലബ്ബിൽ
English Summary: Amid reports that financial challenges and stake-sale talks will force a low budget season, the future of Adrian Luna Kerala Blasters looks uncertain. Due to his high salary, the club may sell or loan out the 34 year old midfielder, potentially marking his final exit from the team.
