FC GoaFootballIndian Super LeagueKBFCSportsTransfer News

ഫ്രാഞ്ചു ബ്ലാസ്റ്റേഴ്‌സ് വിട്ടു, ഇനി മറ്റൊരു ഐഎസ്എൽ ക്ലബ്ബിൽ

റയൽ മാഡ്രിഡിന്റെ സീനിയർ ടീമിൽ അംഗമായിരുന്ന ഫ്രാഞ്ചു സ്പെയിൻ, ഹംഗറി, സൈപ്രസ് എന്നിവിടങ്ങളിലെ ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്.

ബ്ലാസ്റ്റേഴ്സിൽ മികച്ച പ്രകടനം നടത്തുന്ന താരങ്ങളെ മറ്റുള്ള ക്ലബ്ബുകൾ റാഞ്ചുന്നത് പതിവാണ്. അൽവാരോ വാസ്‌ക്കസ്, സഹൽ അബ്ദുൽ സമദ്, പെരേര ഡയസ് എന്നിവരൊക്കെ അതിന് ഉദാഹരണമാണ്. ഇപ്പോഴിതാ ആ ശ്രേണിയിലേക്ക് പുതിയൊരു താരം കൂടി ((Franchu Leave Kerala Blasters).

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിൽ നിർണായക പ്രകടനം നടത്തിയ അർജന്റീനിയൻ താരം ഫ്രാൻസിസ്കോ ഫ്യൂയിലാസിയർ അബാലോ എന്ന ഫ്രാഞ്ചുവിനെ മറ്റൊരു ഐഎസ്എൽ ക്ലബ് സ്വന്തമാക്കിയിരിക്കുകയാണ്. ഐഎസ്എല്ലിലെ കരുത്തരായ എഫ്സി ഗോവയാണ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്.

ALSO READ:

ഗോവ താരവുമായി കരാർ ചർച്ചകൾ പൂർത്തീകരിച്ചതായി പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മെർഗുല്ലോ റിപ്പോർട്ട് ചെയ്യുന്നു.

പ്രതിസന്ധികളിൽ ആടിയുലഞ്ഞ ബ്ലാസ്റ്റേഴ്സിൽ കഴിഞ്ഞ സീസണിന്റെ പകുതിയിലാണ് ഈ 28 കാരൻ അറ്റാക്കിങ് മിഡ്ഫീൽഡർ എത്തുന്നത്. ബ്ലാസ്റ്റേഴ്സിനായി കളിച്ച 6 മത്സരങ്ങളിൽ നിന്നായി 2 ഗോളുകളും 3 അസിസ്റ്റും താരം സ്വന്തമാക്കിയിരുന്നു.

Franchu Leave Kerala Blasters
ഫ്രാൻസിസ്കോ ഫ്യൂയിലാസിയർ അബാലോ

റയൽ മാഡ്രിഡിന്റെ സീനിയർ ടീമിൽ അംഗമായിരുന്ന ഫ്രാഞ്ചു സ്പെയിൻ, ഹംഗറി, സൈപ്രസ് എന്നിവിടങ്ങളിലെ ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്.

ALSO READ:

English Summary: Former Real Madrid midfielder Franchu leave Kerala Blasters to join fellow ISL giants FC Goa. The 28-year-old Argentine attacking midfielder, who scored 2 goals and provided 3 assists in 6 games last season, has reportedly finalized contract terms with Goa, according to sports journalist Marcus Mergulhao.