FootballIndian Super LeagueKBFCSportsTransfer News

ജനുവരിയിൽ പുതിയ താരങ്ങൾ വരുമോ? ബ്ലാസ്റ്റേഴ്സിന്റെ വിന്റർ ട്രാൻസ്ഫർ പ്ലാൻ അറിയാം…

ഐഎസ്എൽ സീസണിൽ 4 മത്സരങ്ങൾ പിന്നിട്ടിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. കളിച്ച 4 മത്സരങ്ങളിൽ നിന്നായി ഒരു വിജയവും 2 സമനിലയും ഒരു തോൽവിയുമടക്കം 5 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. പോയിന്റ് പട്ടികയിൽ നിലവിൽ ഒമ്പതാണ് സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.

4 മത്സരങ്ങൾ പിന്നിടുമ്പോൾ ബ്ലാസ്റ്റേഴ്സിന് പോരായ്മകൾ ഏറെയാണ്. ഡിഫൻസിലും മുന്നേറ്റത്തിലും മധ്യനിരയിലുമൊക്കെയായി ബ്ലാസ്റ്റേഴ്സിന് പ്രശ്നങ്ങൾ ഒരുപാടുണ്ട്. അതിനാൽ തന്നെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ടീം ശക്തിപ്പെടുത്തുന്നതിനായി സൈനിംഗുകൾ ഉണ്ടാവുമോ എന്നതാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ചോദ്യം. ക്ലബ്ബുമായി അടുത്ത വൃത്തങ്ങളിൽ നിന്നും ഇപ്പോൾ അതിനുള്ള ഒരു മറുപടി ലഭിച്ചിരിക്കുകയാണ്.

നിലവിൽ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ താരങ്ങളെ വാങ്ങിക്കുന്ന കാര്യം ബ്ലാസ്റ്റേഴ്‌സ് ആലോചിച്ചിട്ടില്ല എന്നതാണ് ക്ലബ്ബുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. പ്രീ- സീസൺ പോരായ്മ ബ്ലാസ്‌റ്റേഴ്‌സിനെ നല്ല പോലെ അലട്ടിയിട്ടുണ്ട്. അതിനാൽ നവംബറിലെ നീണ്ട ഇടവേളയിലൂടെ പ്രീ-സീസൺ പോരായ്മകൾ മറികടക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നത്. എന്നാൽ ടീമിന് ശക്തമാക്കേണ്ട മേഖല അപ്പോഴും ഒഴിഞ്ഞ് കിടക്കുകയാണെങ്കിൽ പരിശീലകൻ ആവശ്യപ്പെടുന്നുവെങ്കിൽ മാത്രം ബ്ലാസ്റ്റേഴ്‌സ് ജനുവരി വിൻഡോയിൽ ശ്രമങ്ങൾ നടത്തുമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന അറിയിപ്പ്.

അതായത്, ബ്ലാസ്റ്റേഴ്‌സ് ജനുവരി വിൻഡോയിൽ താരങ്ങളെ സ്വന്തമാക്കുമോ ഇല്ലയോ എന്നത് പരിശീലകൻ ആഷ്‌ലി വെസ്റ്റ് വുഡിന്റെ തീരുമാനങ്ങളെ. ആശ്രയിച്ചായിരിക്കും. ആഷ്‌ലി ആവശ്യപ്പടുകയാണ് എങ്കിൽ മാത്രമേ ബ്ലാസ്റ്റേഴ്‌സ് വിന്റർ വിൻഡോയിൽ ഇറങ്ങുകയുള്ളു. ഇക്കാര്യത്തിൽ ഡിസംബറിന്റെ അവസാനത്തിലോ അല്ലെങ്കിൽ ജനുവരിയുടെ തുടക്കത്തിലോ മാത്രമായിരിക്കും ബ്ലാസ്റ്റേഴ്‌സും ആഷ്‌ലിയും തിരുമാനങ്ങളെടുക്കുക.

ALSO READ:

English Summary: Regarding Kerala Blasters, management has no immediate plans for January transfers despite having 5 points from 4 ISL matches. The club aims to fix issues during November’s break, leaving winter transfer decisions entirely to head coach Ashley Westwood in late December or early January.