FootballIndian Super LeagueMohun Bagan Super GiantSportsTransfer News

8 കോടി രൂപ; ഐഎസ്എല്ലിനെ ഞെട്ടിച്ച് വമ്പൻ സൈനിങ്

പഞ്ചാബിന്റെ റിസേർവ് ടീമിലുള്ള സമയത്ത് കേരളാ ബ്ലാസ്റ്റേഴ്‌സാണ് താരത്തിനായി ആദ്യ നീക്കം നടത്തിയത്. എന്നാൽ താരത്തെ അന്ന് പഞ്ചാബ് വിട്ട് നൽകിയില്ല.

ഇത്തവണ ട്രാൻസ്ഫർ വിൻഡോയിൽ ഏറെ ചർച്ചയായ പേരാണ് പഞ്ചാബ് എഫ്സിയുടെ അഭിഷേക് സിങ്. ട്രാൻസ്ഫർ വിപണിയിലെ പ്രധാന ലക്ഷ്യമായ താരത്തിനായി നിരവധി ഐഎസ്എൽ ക്ലബ്ബുകൾ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ താരത്തിന്റെ കൈമാറ്റം 8.1 കോടി രൂപയ്ക്ക് പൂർത്തികരിച്ചതായി പ്രമുഖ കായിക മാധ്യമമായ ‘ഖേൽ നൗ’ റിപ്പോർട്ട് ചെയുന്നു.

ALSO READ: സമ്മറിലെ ആദ്യ സൈനിംഗുമായി ബഗാൻ; കിടിലൻ താരം ടീമിലേക്ക്

ഐഎസ്എൽ ചാമ്പ്യന്മാരായ മോഹൻ ബഗാനാണ് ഇത്രയും തുക മുടക്കി താരത്തെ ടീമിലെത്തിച്ചിരിക്കുന്നത്. അഭിഷേക് സിംഗിനെ സ്വന്തമാക്കാൻ ഈസ്റ്റ് ബംഗാളും എഫ്‌സി ഗോവയും ഉൾപ്പെടെയുള്ള പ്രമുഖ ക്ലബ്ബുകൾ കടുത്ത മത്സരം കാഴ്ചവെച്ചിരുന്നു. എന്നാൽ ഉയർന്ന ട്രാൻസ്ഫർ തുക കാരണം പിന്നീട് ഇവർ പിന്മാറുകയായിരുന്നു.

ALSO READ: കുറഞ്ഞ ചെലവ്; ഉയർന്ന പ്രകടനം; പശ്ചിമ ദ്വീപിലെ കളിക്കാർക്ക് ഐഎസ്എല്ലിൽ വൻ ഡിമാൻഡ്

മൂന്ന് വർഷത്തേക്കുള്ള കരാറിൽ ഓരോ സീസണിലും ശരാശരി 2.1 കോടി രൂപയാണ് ഈ കരാർ പ്രകാരം അഭിഷേകിന് ലഭിക്കുക.

ALSO READ: ഇവാൻ വുകമനോവിച്ചിന് ഇന്ത്യയിൽ നിന്നും 3 ഓഫറുകൾ

അതേ സമയം പഞ്ചാബിന്റെ റിസേർവ് ടീമിലുള്ള സമയത്ത് കേരളാ ബ്ലാസ്റ്റേഴ്‌സാണ് താരത്തിനായി ആദ്യ നീക്കം നടത്തിയത്. എന്നാൽ താരത്തെ അന്ന് പഞ്ചാബ് വിട്ട് നൽകിയില്ല.

ALSO READ: ഡ്യൂറൻഡ് കപ്പ്; മറ്റൊരു വമ്പൻ ക്ലബ് കൂടി പിന്മാറുന്നു

അതേ സമയം താരത്തിനായി ഈസ്റ്റ് ബംഗാൾ 1.3 കോടിയുടെ ബിഡ് ആണ് സമർപ്പിച്ചത്. മോഹൻ ബഗാൻ 1.5 കോടിയുടെ ബിഡ് ആണ് സമർപ്പിച്ചത്. എന്നാൽ ഇരു ബിഡുകളും പഞ്ചാബ് നിരസിച്ചതോടെയാണ് ബഗാൻ വലിയ ഓഫറുമായി വീണ്ടും മുന്നോട്ട് വന്നത്.