ഒരു കാലത്ത് ഐഎസ്എല്ലിൽ കൂടുതലായും ബ്രസീലിൽ നിന്നും സ്പെയിനിൽ നിന്നുമായിരുന്നു വിദേശ താരങ്ങൾ എത്തിയിരുന്നത്. എന്നാൽ സമീപകാലത്തായി ആ പ്രവണത മാറിയിരിക്കുകയാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ സമീപകാലത്ത് മൊറോക്കൻ താരങ്ങളുടെ ഡിമാൻഡ് ഗണ്യമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. മുൻപ് യൂറോപ്യൻ, ലാറ്റിനമേരിക്കൻ താരങ്ങൾക്ക് മുൻഗണന നൽകിയിരുന്ന ഇന്ത്യൻ ക്ലബ്ബുകൾ ഇപ്പോൾ വടക്കൻ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിലെ പ്രതിഭകളെ കൂടുതലായി ടീമിലെത്തിക്കാൻ ശ്രമിക്കുന്നുണ്ട്. എന്ത് കൊണ്ടാണ് മൊറോക്കോയിൽ നിന്നുള്ള താരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത്? അതിന് ചില കാരണങ്ങൾ കൂടിയുണ്ട്. ആ കാരണങ്ങൾ പരിശോധിക്കാം..
ALSO READ: സമ്മറിലെ ആദ്യ സൈനിംഗുമായി ബഗാൻ; കിടിലൻ താരം ടീമിലേക്ക്
മൊറോക്കൻ താരങ്ങളുടെ മികച്ച സാങ്കേതിക വൈദഗ്ധ്യമാണ് പ്രധാന ഘടകം. പന്ത് നിയന്ത്രിക്കാനും കൃത്യമായ പാസുകൾ നൽകാനും ഗോളവസരങ്ങൾ സൃഷ്ടിക്കാനുമുള്ള അവരുടെ കഴിവ് ഇതിനോടകം ഐഎസ്എല്ലിൽ ചർച്ചയായിട്ടുണ്ട്. നോഹ സദാവൂയി, അഹമ്മദ് ജഹൗഹ്, അലാഎദ്ദീൻ അജാറായി തുടങ്ങീ താരങ്ങൾ അത് തെളിയിച്ചതുമാണ്.
ALSO READ: ഇവാൻ വുകമനോവിച്ചിന് ഇന്ത്യയിൽ നിന്നും 3 ഓഫറുകൾ
കൂടാതെ യൂറോപ്യൻ താരങ്ങളെ സ്വന്തമാക്കുന്നതിനേക്കാൾ കുറഞ്ഞ ബജറ്റിൽ മൊറോക്കൻ താരങ്ങളെ സ്വന്തമാക്കാൻ കഴിയുന്നു എന്നതും ഐഎസ്എൽ ക്ലബ്ബുകൾക്ക് മൊറോക്കൻ താരങ്ങളോട് താൽപര്യമുണ്ടാക്കുന്ന ഘടകമാണ്.
ALSO READ: ഡ്യൂറൻഡ് കപ്പ്; മറ്റൊരു വമ്പൻ ക്ലബ് കൂടി പിന്മാറുന്നു
കൂടാതെ, മൊറോക്കൻ കളിക്കാർക്ക് മികച്ച ശാരീരികക്ഷമതയുണ്ട്. ഇന്ത്യൻ കാലാവസ്ഥയിലും കടുപ്പമേറിയ മത്സരങ്ങളിലും ഇത് അവർക്ക് മേൽക്കൈ നൽകുന്നു എന്നതും ഇന്ത്യൻ സാഹചര്യങ്ങളുമായി പെട്ടെന്ന് പൊരുത്തപ്പെടാൻ സാധിക്കുന്നു എന്നതും ഗുണകരമാണ്.
ALSO READ: പഴയ ബ്ലാസ്റ്റേഴ്‌സ് പുലി; ഇപ്പോൾ കളിക്കുന്നത് യൂറോപ്പിലെ വമ്പൻ ലീഗിൽ; ഒപ്പം ടോപ് സ്‌കോറർ പട്ടവും
മൊറോക്കൻ താരങ്ങളുടെ വരവ് ISL-ന്റെ നിലവാരം ഉയർത്തുകയും ലീഗിനെ കൂടുതൽ മത്സരാധിഷ്ഠിതമാക്കുകയും ചെയ്യുന്നുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. വരും സീസണുകളിലും കൂടുതൽ മൊറോക്കൻ കളിക്കാർ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാഗമാകുമെന്ന് ഉറപ്പാണ്.
ALSO READ: ആശങ്ക വേണ്ട; ലൂണയുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സിന് ശുഭസൂചന