ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്കുള്ള ട്രാൻസ്ഫർ നീക്കങ്ങൾ ഇതോടകം തുടങ്ങി കഴിഞ്ഞു എന്നാണ്. ബ്ലാസ്റ്റേഴ്‌സ് ഇതോടകം തന്നെ അടുത്ത സീസണിലേക്കായുള്ള മികച്ച സൈനിങ്ങുകൾ പൂർത്തിയാക്കി കഴിഞ്ഞുവെന്നും അഭ്യൂഹങ്ങളുണ്ട്.
ഇപ്പോളിത പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്സിന്റെ മലയാളി വിങറായ നിഹാൽ സുധീഷ് സീസൺ അവസാനത്തോടെ ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചെത്തുമെന്നാണ്. താരം നിലവിൽ ലോൺ അടിസ്ഥാനത്തിൽ പഞ്ചാബ് എഫ്സിക്ക് വേണ്ടിയാണ് കളിക്കുന്നത്.
ഒട്ടേറെ ആരാധകരുടെ സംശയമായിരുന്നു അടുത്ത സീസണിലും താരം പഞ്ചാബിൽ തുടരുമോ എന്ന്. എന്നാൽ ഇപ്പോൾ 90ndstoppage ചീഫായ ധനഞ്ജയ് കെ ഷേണോയ് താരം ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചുവരാൻ തന്നെയാണ് സാധ്യത എന്ന് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.
താരം തന്റെ ഈ ലോൺ സമയം മികച്ച രീതിയിൽ തന്നെ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് പറയാം. നിലവിൽ താരം സ്ഥിരമായി ആദ്യ ഇലവനിൽ ഇടം നേടാറുണ്ടായിരുന്നു. താരം ഈ സീസണിൽ പഞ്ചാബിനായി ഒരു ഗോളും രണ്ട് അസ്സിസ്റ്റും നേടിയിട്ടുണ്ട്. എന്തിരുന്നാലും താരത്തിന്റെ തിരിച്ചു വരവ് ടീമിന് കൂടുതൽ കരുത്ത് പകരുമെന്ന് പ്രതിക്ഷിക്കാം.