ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ്-പഞ്ചാബ് എഫ്സി കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ ലെഫ്റ്റ് ബാക്ക് താരം ഐബൻഭ ഡോഹ്ലിംഗിന് ലിയോൺ അഗസ്റ്റിനെ ഫൗൾ ചെയ്തതിനെ തുടർന്ന് റെഡ് കാർഡ് ലഭിച്ചിരുന്നു.
ഇതിനെ തുടർന്ന് ബ്ലാസ്റ്റേഴ്‌സ് AIFF അച്ചടക്ക സമിതിക്ക് റെഫ്രിക്കെതിരെ പരാതി നൽകിയിരുന്നു. ഇപ്പോളിത AIFF അച്ചടക്ക സമിതി ഐബൻഭ ഡോഹ്ലിംഗിന് ലഭിച്ച റെഡ് കാർഡ് പിൻവലിച്ചിരിക്കുകയാണ്.
അതിന് പകരം ഐബൻഭ ഡോഹ്ലിംഗിന് ലഭിച്ച റെഡ് കാർഡ് അച്ചടക്ക സമിതി യെല്ലോ കാർഡായി മാറ്റിരിക്കുകയാണ്. താരത്തിൽ നിന്ന് മനഃപൂർവ്വമോ ഗുരുതരമായ കുറ്റകൃത്യമോ അക്രമാസക്തമായ പെരുമാറ്റമോ ഉണ്ടായിട്ടില്ലെന്നാണ് കമ്മിറ്റിയുടെ നിഗമനം.
സമഗ്രമായ അവലോകനത്തിന് ശേഷമാണ് AIFF അച്ചടക്ക സമിതി ഈയൊരു തീരുമാനം എടുത്തത്. ഇതോടെ ജനുവരി 13ന് നടക്കാനിരിക്കുന്ന ഒഡിഷക്കെതിരായ മത്സരത്തിൽ താരം കളിക്കും. കൊച്ചിയിൽ വെച്ച് രാത്രി 7:30ക്കാണ് മത്സരത്തിന്റെ കിക്ക്ഓഫ്.