in , , ,

കൊച്ചിയെ വിറപ്പിക്കാൻ ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ താരങ്ങളെല്ലാം മടങ്ങി വരുന്നു…

ഇന്ത്യൻ സൂപ്പർ ലീഗിലെ 2024-25 സീസണിലെ 16ആം റൗണ്ട് മത്സരത്തിനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കരുത്തന്മാരായ ഒഡിഷ എഫ്സിയെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുക.

ഈയൊരു മത്സരത്തിന് മുന്നോടിയായി ബ്ലാസ്റ്റേഴ്‌സ് ആരാധകരെ തേടി ഒട്ടേറെ സന്തോഷക്കരമായ അപ്ഡേറ്റുകളാണ് വരുന്നത്. ഇതിൽ ഏറ്റവും എടുത്ത് പറയേണ്ടത് സൂപ്പർ താരങ്ങളുടെ തിരിച്ചുവരവാണ്.

ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം പരിക്കിന്റെ പിടിയിലായിരുന്ന വിബിൻ മോഹനും ഹെസ്സുസ് ജിമിനെസും പരിക്കിൽ നിന്ന് മുക്തനായിട്ടുണ്ടെന്നും ഒഡിഷക്കെതിരെ കളിക്കുമെന്നാണ്.

അതോടൊപ്പം പരിക്കിന്റെ പിടിയിലായിരുന്ന മറ്റ് താരങ്ങളായ ബിജോയ്‌ വർഗീസ് ബ്രൈസ് മിറാൻഡ എന്നിവരും തിരിച്ചെത്തിയിട്ടുണ്ട്. ഇതിൽ ബ്രൈസ് ചിലപ്പോൾ ഒഡിഷക്കെതിരായ മത്സരത്തിൽ സൈഡ് ബെഞ്ചിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.

എന്നിരുന്നാലും പരിക്കിൽ നിന്ന് മുക്തനായി വന്ന ഇഷാൻ പണ്ഡിത ഒഡിഷക്കെതിരെ കളിക്കില്ലായെന്ന് ടി.ജി പുരുഷോത്തമൻ വ്യക്തമാക്കിയിട്ടുണ്ട്. സാരമായി പറഞ്ഞാൽ ഒഡിഷക്കെതിരായ മത്സരത്തിന് മുന്നോടിയായി പരിശീലകൻ മിക്ക താരങ്ങളെയും ലഭ്യമായിട്ടുണ്ട്.

ഇനി വേണ്ടത് ബ്ലാസ്റ്റേഴ്‌സ് മികച്ച മാച്ച് റിസൾട്ട്‌ നേടി എടുക്കുക എന്നതാണ്. ബ്ലാസ്റ്റേഴ്‌സിന് ഇനി വരുന്ന എല്ലാ മത്സരങ്ങളും ജയിച്ചാൽ മാത്രമേ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാൻ കഴിയും.

ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിൽ കളിക്കാൻ രാഹുൽ ഇറങ്ങില്ല!!👀പ്രത്യേക കാരണമുണ്ട്..

വിദേശസൂപ്പർ താരമുൾപ്പടെ മൂന്നു ബ്ലാസ്റ്റേഴ്‌സ് കിടിലൻ താരങ്ങളുടെ അപ്ഡേറ്റ് ഇതാണ്..