കഴിഞ്ഞ മണിക്കൂറുകളിൽ പുറത്ത് വന്ന അഭ്യൂഹങ്ങൾ പ്രകാരം മുംബൈ സിറ്റി എഫ്സിയുടെ റൈറ്റ് വിങറായ ബിപിൻ സിംഗ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് കൂടുമാറുമെന്നായിരുന്നു. എന്നാൽ ഈയൊരു അഭ്യൂഹം തള്ളി കൊണ്ട് മാർക്കസ് രംഗത്ത് വന്നിരുന്നു.
ബിപിൻ സിംഗും ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള ട്രാൻസ്ഫർ നടക്കില്ലായെന്നും പ്രചരിച്ച വാർത്തകൾ എല്ലാം വ്യാജമാണെന്നുമാണ് മാർക്കസ് റിപ്പോർട്ട് ചെയ്ത്. എന്നാൽ ഇപ്പോളിത ഇതിന് പിന്നാലെ ബിപിൻ ഈസ്റ്റ് ബംഗാളിലേക്ക് നീക്കുകയാണെന്ന അഭ്യൂഹങ്ങൾ വരുകയാണ്.
ബംഗാൾ മാധ്യമ്മായ റെവ്സ് സ്പോർട്സാണ് ഈയൊരു കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബിപിൻ സിംഗ് ഈസ്റ്റ് ബംഗാളുമായി അവസാനഘട്ട ചർച്ചകളിലാണെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. എല്ലാം ശരിയാവുകയാണേൽ ബിപിൻ സിംഗ് അടുത്ത സീസൺ മുതൽ ഈസ്റ്റ് ബംഗാളിന് വേണ്ടി പന്ത് തട്ടും.
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറെ പ്രതിക്ഷയോടെയായിരുന്നു ബിപിൻ സിംഗിന്റെ ട്രാൻസ്ഫർ നീക്കത്തെ നോക്കി കണ്ടത്. ബ്ലാസ്റ്റേഴ്‌സിന് ബിപിൻ സിംഗിനെ സ്വന്തമാക്കാൻ സാധിച്ചിരുന്നെങ്കിൽ ടീമിനത് ഏറെ ഗുണം ചെയ്യുമായിരുന്നു. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങൾ വരും ദിവസങ്ങളിൽ തന്നെ വരുമെന്ന് പ്രതിക്ഷിക്കാം.