FootballIndian Super LeagueKBFC

കിടിലൻ സ്പാനിഷ് സ്ട്രൈക്കറിന്റെ സൈനിങ് പൂർത്തിയാക്കി ബ്ലാസ്റ്റേഴ്‌സ്; പക്ഷെ പ്രഖ്യാപനം വൈക്കും…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ മുന്നോടിയായുള്ള ആദ്യ വിദേശ സൈനിങ് പൂർത്തിയാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. നേരത്തെ വന്ന അഭ്യൂഹങ്ങളിലെ സ്പാനിഷ് സ്ട്രൈക്കർ സെർജിയോ കാസ്റ്റലിന്റെ സൈനിങ്ങാണ് ബ്ലാസ്റ്റേഴ്‌സ് നിലവിൽ സ്വന്തമാക്കിയിരിക്കുന്നത്.

30 കാരൻ ഇതിന് മുൻപ് ഇന്ത്യൻ സൂപ്പർ ലീഗ് 2019/20 സീസണിൽ ലോൺ അടിസ്ഥാനത്തിൽ ജംഷദ്പൂർ എഫ്സിക്കായി കളിച്ചിരുന്നു. ആ ഒരു സീസണിൽ താരം ഒമ്പത് മത്സരങ്ങൾ നിന്ന് ഏഴ് ഗോളുകൾ നേടിയിട്ടുണ്ട്.

ഏകദേശം 4.8 കോടിയാണ് സെർജിയോ കാസ്റ്റലിന്റെ മാർക്കറ്റ് വാല്യൂ വരുന്നത്. പക്ഷെ ഫ്രീ ഏജന്റായ സെർജിയോയെ ട്രാൻസ്ഫർ ഫീ നൽകാതെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നത്. താരം അവസാനമായി കളിച്ചത് സ്പാനിഷ് ക്ലബ്ബായ മാർബേല്ലക്ക് വേണ്ടിയാണ്.

ബ്ലാസ്റ്റേഴ്‌സിന്റെ ഘാനിയൻ മുന്നേറ്റ താരം ക്വാമെ പെപ്രയുടെ പകരക്കാരനായാണ് സെർജിയോ ബ്ലാസ്റ്റേഴ്‌സിലെത്തുക. പെപ്ര ഈ സീസൺ അവസാനത്തോടെ ക്ലബ്‌ വിടും. അതോടൊപ്പം സെർജിയോ കാസ്റ്റലിന്റെ സൈനിങ് ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പിന് ശേഷം മാത്രമേ ഔദ്യോഗികമായി പ്രഖ്യാപ്പിക്കുക.