ജനുവരി ട്രാൻസ്ഫർ വിൻഡോ തുടങ്ങിയത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് യുവ മലയാളി താരം രാഹുൽ കെപി ഒഡിഷ എഫ്സിയിലേക്ക് കൂടുമാറിയിരുന്നു. ട്രാൻസ്ഫർ ഫീ നൽകിയാണ് ഒഡിഷ താരത്തെ സ്വന്തമാക്കിയത്.
IFT ന്യൂസ് മീഡിയയുടെ റിപ്പോർട്ട് പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന് ട്രാൻസ്ഫർ ഫീയായി ലഭിച്ചത് തുച്ഛമായ 25 ലക്ഷം മാത്രമാണ്. രാഹുൽ കെപിയെ പോലത്തെ താരത്തെ വിറ്റാൽ ഈയൊരു തുക ലഭിച്ചാൽ പോര.
ഇതിന് തിരച്ചടിയായത് താരത്തിന്റെ കരാർ ഈ വരുന്ന മെയ് ൽ അവസാനിക്കുന്നതാണ്. താരത്തിന്റെ കരാർ കഴിയുന്നത് മുൻപായി ബ്ലാസ്റ്റേഴ്‌സ് താരത്തെ വിറ്റിരുന്നില്ലെങ്കിൽ താരം ഫ്രീ ഏജന്റായി മെയിൽ ക്ലബ് വിടുമായിരുന്നു.
അതുകൊണ്ട് തന്നെ താരത്തിന്റെ കരാർ കഴിയുന്നതിന് മുൻപ് വിറ്റത് കൊണ്ട് ബ്ലാസ്റ്റേഴ്‌സിന് ആ 25 ലക്ഷം തന്നെ സ്വന്തമാക്കാൻ സാധിച്ചു.