FootballIndian Super LeagueKBFC

ഐഎസ്എലിലെ കിടിലൻ സ്പീഡി വിങ്ങർ ബ്ലാസ്റ്റേഴ്‌സിലേക്ക്; രാഹുൽ കെപിയുടെ പകരക്കാരൻ???

താരത്തിനന്റെ കരാർ മുംബൈ സിറ്റി എഫ്സിയുമായി മെയ്‌ അവസാനത്തോടെ കഴിയുന്നത് കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ ഫീ നൽക്കാതെ തന്നെ ബിപിൻ സിംഗിനെ സ്വന്തമാക്കാം.

അടുത്ത സീസണിലേക്കുള്ള ട്രാൻസ്ഫർ നീക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴേ തുടങ്ങിയിരിക്കുകയാണ്. നിലവിൽ ക്ലബ്ബുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് പുറത്ത് വരുന്നത്.

നിലവിൽ ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മുംബൈ സിറ്റി എഫ്സിയുടെ റൈറ്റ് വിങ് താരമായ ബിപിൻ സിംഗിനെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഈ ട്രാൻസ്ഫർ നീക്കം നിലവിൽ അവസാനഘട്ടത്തിലാണ്.

രാഹുൽ കെപിയുടെ പകരക്കാരനായിയായിരിക്കും ബിപിന് സിംഗ് ബ്ലാസ്റ്റേഴ്‌സിലെത്തുക. താരത്തിനന്റെ കരാർ മുംബൈ സിറ്റി എഫ്സിയുമായി മെയ്‌ അവസാനത്തോടെ കഴിയുന്നത് കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ ഫീ നൽക്കാതെ തന്നെ ബിപിൻ സിംഗിനെ സ്വന്തമാക്കാം.

പക്ഷെ ബിപിൻ സിംഗിനെ സ്വന്തമാക്കുന്നത് നിലവിലെ സാഹചര്യത്തിൽ മികച്ച നീക്കമായി കണക്കാക്കാൻ കഴിയില്ല. കാരണം താരം നിലവിൽ ഫോം ഔട്ടിലാണ്. ഈ സീസണിൽ താരം 20 മത്സരങ്ങൾ കളിച്ചിട്ടും ഒരു ഗോൾ മാത്രമാണ് സീസണിലെ സംഭാവന.

അതുകൊണ്ട് തന്നെ ഈയൊരു ട്രാൻസ്ഫർ എത്രത്തോളം വിജയകരമാക്കുമെന്ന് നോക്കി കാണേണ്ടതാണ്. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.