ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങൾ അവസാനിച്ചത്തോടെ ടീമുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് പുറത്ത് വരുന്നത്.
ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ പരിചയസമ്പന്നനായ ആറ് കിടിലൻ പരിശീലക്കന്മാരെ പുതിയ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരിക്കുകയാണ്.
മുൻ ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകമനോവിച്ച്, ഹോസെ മോളിന, ആൽബർട്ട് റോക്ക, അന്റോണിയോ ഹബാസ്, സെർജിയോ ലോബേര, ഡെസ് ബക്കിംഗ്ഹാം എന്നിവരെയാണ് ബ്ലാസ്റ്റേഴ്‌സ് ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഐഎസ്എൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പരിശീലകന്മാരാണ് ഇവരെല്ലാം. എല്ലാ ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഇവാനാശാൻ ബ്ലാസ്റ്റേഴ്‌സിൽ രണ്ടാം യുഗത്തിൻ വരുമോ എന്നാണ്.
എന്തിരുന്നാലും ഈയൊരു നീക്കവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.