നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും നാല് താരങ്ങളാണ് പടിയിറങ്ങിയത്. എന്നാൽ പകരം ബ്ലാസ്റ്റേഴ്‌സ് ഇതുവരെ ആരെയും സ്വന്തമാക്കിയിട്ടില്ല.

ഈയൊരു ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് വിറ്റ ഏറ്റവും മികച്ച താരമായിരുന്നു രാഹുൽ കെപി. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ഇതുവരെ താരത്തിന്റെ പകരക്കാരനെയും സ്വന്തമാക്കിയിട്ടില്ല.

പക്ഷെ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോളിത രണ്ട് താരങ്ങളെ രാഹുൽ കെപിയുടെ പകരക്കാരനായി ഷോർട്ട് ലിസ്റ്റ് ചെയ്തിരിക്കുകയാണ്. മുംബൈ സിറ്റി എഫ്സിയുടെ ബിപിന് സിംഗും നോർത്ത് ഈസ്റ്റിന്റെ മലയായി താരം ജിതിൻ എംഎസിനെയുമാണ് ബ്ലാസ്റ്റേഴ്‌സ് ഷോർട്ട് ലിസ്റ്റിൽ ഉൾപെടുത്തുയിരിക്കുന്നത്.

മലയാള മനോരമയാണ് ഈയൊരു കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ഇതിൽ ഏതെങ്കിലും താരവുമായി അടുത്ത സീസൺ മുന്നോടിയായുള്ള പ്രീ കോൺട്രാക്ട് ധാരണയിലെത്താനായിരിക്കും ശ്രമിക്കുന്നത്.

എന്നാൽ ഈയൊരു നീക്കവുമായി കൂടുതൽ വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ വിൻഡോയിൽ മികച്ച നീക്കങ്ങൾ നടത്താൻ ശ്രമിക്കുന്നുണ്ട് എന്നതിൽ ആശ്വസിക്കാം.