ഈയൊരു സീസൺ അവസാനിക്കുന്നത്തോടെ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ വമ്പൻ മാറ്റങ്ങളാണ് വരാൻ പോവുന്നത്. ഒട്ടേറെ ട്രാൻസ്ഫർ അഭ്യൂഹങ്ങളാണ് ഇതോടകം ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്.
ഏറ്റവും പുതിയ അപ്ഡേറ്റുകൾ പ്രകാരം ഈ വരാൻ പോവുന്ന ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സിൽ നിന്നും എട്ടോളം താരങ്ങൾ കൂടുമാറുമെന്നാണ്.
ഇതിൽ മൂന്ന് താരങ്ങളുടെ ഏജന്റുമാർ ഇതോടകം മറ്റ് ഐഎസ്എൽ ടീമുകളുമായി ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്. ഈ മൂന്ന് താരങ്ങളിൽ ഒരാൾ വിദേശ താരമാണെന്നും അഭ്യൂഹങ്ങളുണ്ട്.
എന്നാൽ ഏതൊക്കെ താരങ്ങളുടെ ഏജന്റാണ് ഇപ്പോഴേ ചർച്ചകൾ ആരംഭിച്ചത് എന്നതിൽ വ്യക്തതയില്ല. എന്തിരുന്നാലും ഈ നീക്കങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.