കഴിഞ്ഞ ദിവസം നടന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകരും ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റും തമ്മിലുള്ള യോഗത്തിൽ ബ്ലാസ്റ്റേഴ്‌സ് വരാൻ പോവുന്ന ടൂർണമെന്റുകളെ ഗൗരവത്തോടെ തന്നെ നോക്കി കാണുമെന്ന് ഉറപ്പ് നൽകിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് CEO അഭിക് ചാറ്റർജി.

യോഗത്തിൽ അഭിക്ക് ചാറ്റർജി ബ്ലാസ്റ്റേഴ്‌സ് ഇനി നടക്കാൻ പോവുന്ന സൂപ്പർ കപ്പ്‌, ഡ്യൂറണ്ട് കപ്പ് തുടങ്ങിയ ടൂർണമെന്റുകളിൽ, ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ശക്തമായ ഫസ്റ്റ് ടീമിനെ തന്നെ കളിക്കാൻ ഇറക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. 

പരിശീലന മത്സരങ്ങൾക്ക് പുറമെ കിരീടം സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെ തന്നെയായിരിക്കും ബ്ലാസ്റ്റേഴ്‌സ് ഈ ടൂർണമെന്റുകളെ നോക്കി കാണുക. ഇത്രയും നാൾ ബ്ലാസ്റ്റേഴ്‌സ് വലിയ ഗൗരവത്തോടെയല്ലായിരുന്നു ഡ്യൂറണ്ട് കപ്പിനെ ഒന്നും നോക്കി കണ്ടിരുന്നത്.

ചില സമയങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ റിസേർവ് ടീമിനെയായിരുന്നു ഡ്യൂറണ്ട് കപ്പിലെല്ലാം കളിക്കാൻ ഇറക്കിയത്. എന്തിരുന്നാലും ഇനി വരാൻ പോവുന്ന സീസണുകളിൽ ബ്ലാസ്റ്റേഴ്‌സ് ഈ ടൂർണമെന്റുകളെ ഗൗരവത്തോടെ തന്നെ പരിഗണിക്കും.