ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് ഇതോടകം നാല് താരങ്ങൾ പടിയിറങ്ങി കഴിഞ്ഞു. എന്നാൽ ഇതുവരെ ബ്ലാസ്റ്റേഴ്‌സ് ഒരു സൈനിങ് പോലും സ്വന്തമാക്കിയിട്ടില്ല.
പുറത്ത് വരുന്ന പുതിയ അഭ്യൂഹങ്ങൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇരട്ട സഹോദരങ്ങളും മലയാളികളുമായ മുഹമ്മദ് ഐമെനും മുഹമ്മദ് അസറും ഈയൊരു ട്രാൻസ്ഫർ വിൻഡോയിൽ ഒരു വിദേശ ക്ലബ്ബിലേക്ക് ചേക്കേറിയേക്കുമെന്നാണ്.
ഇരുവരെയും ലോൺ അടിസ്ഥാനത്തിൽ ഒരു ഐറിഷ് ക്ലബിന് സ്വന്തമാക്കാൻ താല്പര്യമുണ്ടെന്നാണ് റൂമറുകൾ വരുന്നത്. അതോടൊപ്പം മറ്റ് ചില ഐഎസ്എൽ ക്ലബ്ബുകൾക്കും താരങ്ങളെ സ്വന്തമാക്കാൻ താല്പര്യമുള്ളതായി അഭ്യൂഹങ്ങൾ വരുന്നുണ്ട്.

ഏറെ നാളായി താരങ്ങൾ പരിക്കിന്റെ പിടിയിലായിരുന്നു. ഇതിൽ അസർ ബ്ലാസ്റ്റേഴ്‌സിന്റെ മാച്ച് സ്‌ക്വാഡിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. പക്ഷെ ഐമെൻ ഇപ്പോഴും തിരിച്ചെത്തിട്ടില്ല.
എന്തിരുന്നാലും ഇപ്പോൾ വന്ന റൂമറുകൾ അത്രത്തോളം വിശ്വസനീയമല്ല. എന്നിരുന്നാൽ പോലും ഈയൊരു അഭ്യൂഹവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.