എല്ലാ ഐഎസ്എൽ ക്ലബ്ബുകളും നിലവിൽ തങ്ങളുടെ സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ്. അതുകൊണ്ട് തന്നെ വമ്പൻ ട്രാൻസ്ഫർ അഭ്യൂഹങ്ങളാണ് ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
നിലവിൽ ട്രാൻസ്ഫർ മാർക്കറ്റിൽ മോസ്റ്റ് വാണ്ട്ഡ് പ്ലേയർ ചെന്നൈ എഫ്സിയുടെ സ്കോട്ടിഷ് മധ്യനിര താരം കോണർ ഷീൽഡ്സാണ്. നിലവിൽ ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെ നാല് ക്ലബ്ബുകളാണ് കോണർ ഷീൽഡ്സിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്.
ബ്ലാസ്റ്റേഴ്‌സിന് പുറമെ ബംഗളുരു എഫ്സി, ഈസ്റ്റ് ബംഗാൾ, മുംബൈ സിറ്റി എഫ്സി എന്നിവരാണ് താരത്തിനായി രംഗത്തുള്ളത്. ചെന്നൈ താരത്തിന്റെ കരാർ പുതുക്കില്ല വന്നതോടെയാണ് മറ്റ് ക്ലബ്ബുകൾ കോണർ ഷീൽഡ്സിനായി രംഗത്ത് വന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് ലൂണക്ക് പകരം ബ്ലാസ്റ്റേഴ്‌സ് കോണർ ഷീൽഡ്സിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ പിന്നീട് ഇതുമായി കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. എന്നിരുന്നാൽ പോലും ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴും താരത്തിനായി രംഗത്തുണ്ടെന്നാണ് അഭ്യൂഹങ്ങൾ വരുന്നത്.
27 കാരൻ ഈ കഴിഞ്ഞ സീസണിൽ ചെന്നൈക്കായി 21 മത്സരങ്ങൾ നിന്ന് ഒരു ഗോളും എട്ട് അസ്സിസ്റ്റും നേടിയിട്ടുണ്ട്. സീസണിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ച താരം കൂടിയാണ് കോണർ ഷീൽഡ്സ്. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.
